'10 ഡോളർ നൽകിയാൽ എന്‍റെ നഗ്നചിത്രം അയച്ചുതരാം'; കാട്ടുതീയിൽ സംഭാവന തേടി മോഡല്‍

Web Desk   | others
Published : Jan 07, 2020, 01:59 PM ISTUpdated : Jan 07, 2020, 02:00 PM IST
'10 ഡോളർ നൽകിയാൽ എന്‍റെ നഗ്നചിത്രം അയച്ചുതരാം'; കാട്ടുതീയിൽ സംഭാവന തേടി മോഡല്‍

Synopsis

ഓസ്ട്രേലിയയിലെ കാട്ടുതീയിലൂടെയുണ്ടായ കെടുതികള്‍ പരിഹരിക്കാൻ വേറിട്ടൊരു ഫണ്ട് സമാഹരണം നടത്തി യുവതി. യുഎസുകാരിയായ കെയ്‌ലൻ വാർഡാണ് നഗ്ന ചിത്രങ്ങൾ അയച്ചുനൽകി ഫണ്ട് സമാഹരണം നടത്തിയത്. 

ഓസ്ട്രേലിയയിലെ കാട്ടുതീയിലൂടെയുണ്ടായ കെടുതികള്‍ പരിഹരിക്കാൻ വേറിട്ടൊരു ഫണ്ട് സമാഹരണം നടത്തി യുവതി. യുഎസുകാരിയായ കെയ്‌ലൻ വാർഡാണ് നഗ്ന ചിത്രങ്ങൾ അയച്ചുനൽകി ഫണ്ട് സമാഹരണം നടത്തിയത്. ഓസ്ട്രേലിയയിലെ കാട്ടുതീ ചെറുക്കാൻ സംഭാവന നൽകിയാൽ തന്‍റെ നഗ്ന ചിത്രം അയച്ചു തരാമെന്നായിരുന്നു കെയ്‌ലൻ വാർഡിന്‍റെ പ്രഖ്യാപനം. ഒരു ചിത്രത്തിനു 10ഡോളറാണ് വില. യുഎസിലെ അറിയപ്പെടുന്ന മോഡലാണ് കെയ്‌ലൻ വാർഡ്.

ട്വിറ്ററിൽ 'ദ നേക്കഡ് ഫിലാന്ത്രോപ്പിസ്റ്റ്' (നഗ്നയായ മനുഷ്യസ്നേഹി) എന്ന അക്കൗണ്ടിലൂടെയായിരുന്നു കെയ്‌ലന്‍റെ ഫണ്ട് സമാഹരണം. തുടർന്ന് ഇന്‍‍സ്റ്റഗ്രാമിലൂടെയും കെയ്‌ലന്‍ പ്രഖ്യാപനം നടത്തിയതോടെ സംഗതി വൈറലായി. ഏകദേശം 5 കോടിയില്‍ അധികം രൂപയാണ് കെയ്‌‌ലന്‍ സമാഹരിച്ചത്. 

അതേസമയം, ക്യാംപെയിൻ ശ്രദ്ധയിൽപ്പെട്ടതോടെ ഇൻസ്റ്റഗ്രാം കെയ്​ലന്റെ അക്കൗണ്ട് മരവിപ്പിച്ചു.  അഞ്ച് മില്യൺ ഹെക്ടർ കാടാണ് ഓസ്ട്രേലിയയിലെ കാട്ടുതീയിൽ ഇതിനകം കത്തിയമർന്നത്.

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ