റഫാൽ യുദ്ധവിമാനം പറത്തുന്ന ഇന്ത്യയിലെ ഏക വനിതാ പൈലറ്റ്; ഇനി ബഹിരാകാശത്തേക്ക്

Published : May 07, 2025, 06:34 PM ISTUpdated : May 07, 2025, 06:40 PM IST
റഫാൽ യുദ്ധവിമാനം പറത്തുന്ന ഇന്ത്യയിലെ ഏക വനിതാ പൈലറ്റ്; ഇനി ബഹിരാകാശത്തേക്ക്

Synopsis

പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് നിരവധി കാര്യങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചു. പല മേഖലകളിലും സ്ത്രീകൾ അവരുടേതായ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. ധീരരായ സ്ത്രീകൾ വിവിധ മേഖലകളിലൂടെ മുൻനിരയിലേക്ക് എത്തിയിരിക്കുന്നു.

ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ ചില കാര്യങ്ങൾ സ്ത്രീകൾക്ക് കഴിയില്ല എന്ന് സമൂഹം മുദ്രകുത്തി വെച്ചിരിക്കുന്നു. പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് നിരവധി കാര്യങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചു. പല മേഖലകളിലും സ്ത്രീകൾ അവരുടേതായ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. ധീരരായ സ്ത്രീകൾ വിവിധ മേഖലകളിലൂടെ മുൻനിരയിലേക്ക് എത്തിയിരിക്കുന്നു. അത്തരത്തിലൊരു കഥയാണ് ലെഫ്റ്റനന്റ് ശിവാംഗി സിങിന്റേത്. 

പതിറ്റാണ്ടുകൾക്ക് മുമ്പ് സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ശിവാംഗി ഡൽഹി വ്യോമസേനയുടെ മ്യുസിയം സന്ദർശിക്കുന്നത്. അന്ന് മുതൽ തുടങ്ങിയതാണ് വിമാനങ്ങളോടുള്ള ഇഷ്ടം. ഒടുവിലത് പൈലറ്റ് ആകണമെന്ന ആഗ്രഹത്തിലേക്ക് എത്തുകയായിരുന്നു. ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ പ്രതീകവും ഏക വനിതാ റഫാൽ യുദ്ധവിമാന പൈലറ്റുമാണ് 29 കാരിയായ ലെഫ്റ്റനന്റ് ശിവാംഗി സിങ്.

2015ലാണ് സൈനിക നയങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് ഇന്ത്യൻ വ്യോമനസേനയിൽ ആദ്യമായി സ്ത്രീകളെ യുദ്ധവിമാന പൈലറ്റുമാരായി നിയമിക്കുന്നത്. ഒരുകാലം വരെ പുരുഷന്മാർ ചെയ്തിരുന്ന ജോലി സ്ത്രീകൾക്കും ചെയ്യാൻ സാധിക്കുമെന്ന് തെളിയിക്കുകയായിരുന്നു  വാരണാസി സ്വദേശിയായ ശിവാംഗി. ഫ്രഞ്ച് നിർമിത അത്യാധുനിക യുദ്ധവിമാനമായ സിംഗിൾ സീറ്റ് റഫാൽ ജെറ്റ് പറത്തുന്ന ആദ്യത്തെ ഇന്ത്യൻ വനിതയാണ് ശിവാംഗി. 

2020ലാണ് ശിവാംഗി യുദ്ധവിമാന പൈലറ്റായി ചുമതയേൽക്കുന്നത്. ആരംഭത്തിൽ ഉത്കണ്ഠകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് വിമാനം പറത്താൻ ആവേശം ആകാശത്തോളം ഉയരുകയായിരുന്നു. സൈനിക മേഖലകളിൽ ജോലി ചെയ്യുമ്പോൾ സ്വഭാവികമായും വീടുകളിൽ ആശങ്കകൾ ഉണ്ടാവാം. എന്നാൽ ഇവിടെ എല്ലാ നേട്ടങ്ങൾക്കും അമ്മയുടെ പിന്തുണയാണ് ലഭിച്ചതെന്ന് ശിവാംഗി പറഞ്ഞു. 

അതേസയമം ഇതിലും ഉയരത്തിലേക്ക് പറക്കാനാണ് ശിവാംഗി ലക്ഷ്യമിടുന്നത്. മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ ദൗത്യത്തിന് ഇന്ത്യ തയ്യാറെടുക്കുമ്പോൾ അതിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ് ശിവാംഗിയും. ബഹിരാകാശ സഞ്ചാരിയാകണമെന്ന ആഗ്രഹം സാക്ഷാത്കരിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ലെഫ്റ്റനന്റ് ശിവാംഗി സിങ്.

PREV
Read more Articles on
click me!

Recommended Stories

മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം
ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍