'മീ ടൂ' വിന് ശേഷം തനുശ്രീ ദത്ത; സഹോദരിക്ക് പറയാനുള്ളത്

Published : May 18, 2019, 10:39 AM ISTUpdated : May 18, 2019, 10:41 AM IST
'മീ ടൂ' വിന് ശേഷം തനുശ്രീ ദത്ത; സഹോദരിക്ക് പറയാനുള്ളത്

Synopsis

തനുശ്രീ തനിക്ക് നേരിട്ട മോശം അനുഭവം തുറന്നുപറയുകയും സമാന അനുഭവങ്ങള്‍  ഉള്ളവര്‍ക്ക് ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ധൈര്യം കൊടുത്തതിലും തനിക്ക് സന്തോഷമുണ്ട്.

മുംബൈ: പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമാ സെറ്റില്‍വച്ച് സഹപ്രവര്‍ത്തകനായിരുന്ന നാനാ പടേക്കറില്‍ നിന്നും ലൈംഗികാധിക്ഷേപത്തിന് ഇരയായെന്ന തനുശ്രീയുടെ വെളിപ്പെടുത്തല്‍ ബോളിവുഡിനെയും പ്രേക്ഷകരെയും ഞെട്ടിച്ചിരുന്നു. ഇന്ത്യയില്‍ മീ റ്റൂ മൂവ്മെന്‍റ് ശക്തിയാര്‍ജ്ജിക്കുന്നതും തനുശ്രീയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ്. നാനാ പടേക്കറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിട്ട്  ഇപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞു. തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞിനും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയവരെ ധൈര്യപ്പെടുത്തുകയും ചെയ്തതിന് തനുശ്രിക്ക് നന്ദി പറഞ്ഞിരിക്കുകയാണ് സഹോദരി ഇഷിതാ ദത്ത.

ലൈംഗികാധിക്ഷേപം വളരെ സീരിയസായ ഒരു പ്രശ്നമാണെന്ന് ആളുകള്‍ക്ക് ഇപ്പോള്‍ മസിലായിട്ടുണ്ട്. നിലവിലെ കേസ് അന്വേഷണത്തെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയില്ല. എന്നാല്‍ ആ ദിവസത്തെക്കുറിച്ച് എനിക്ക് അറിയാം. പൊലീസ് ആ മിനിറ്റില്‍ എത്തിയിരുന്നില്ലെങ്കില്‍ കാര്യങ്ങള്‍ അത്രയും മോശമായേനെ. അന്ന് ആ സമയത്ത് തനുശ്രീയുടെ കാര്‍ ആക്രമിക്കപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ എല്ലാവരും കണ്ടതാണ്. പൊലീസ് എത്തിയിരുന്നില്ലെങ്കില്‍ കാറിന്‍റെ വിന്‍ഡ്‍ഷീല്‍ഡ് പൂര്‍ണ്ണമായി തകര്‍ന്നേനെ. 

തനുശ്രീ തനിക്ക് നേരിട്ട മോശം അനുഭവം തുറന്നുപറയുകയും സമാന അനുഭവങ്ങള്‍  ഉള്ളവര്‍ക്ക് ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ധൈര്യം കൊടുത്തതിലും തനിക്ക് സന്തോഷമുണ്ട്.  ഒരാളിലൂടെ മാത്രം ഒരു മൂവ്മെന്‍റും സംഭവിക്കുകയില്ല. സ്ത്രീകള്‍ മാത്രമല്ല നിരവധി പുരുഷ അഭിനേതാക്കള്‍ പിന്തുണ നല്‍കിയിരുന്നു. ലൈംഗികാധിക്ഷേപം വളെര സീരിയസായ ഒരു പ്രശ്നമാണെന്ന് അവര്‍ക്ക് ഇന്ന് അറിയാം. കേള്‍ക്കാന്‍ ആളുകള്‍ തയ്യാറാണെന്നും ഇഷിത പറയുന്നു.

സിനിമാ മേഖലയിലേക്ക് തന്നെ താന്‍ എത്തിയതിന് കാരണം തനുശ്രീയാണെന്ന് ഇഷിത പറയുന്നു. 2012ലാണ് ഇഷിതയുടെ  സിനിമാപ്രവേശനം. തനിക്ക് മോശം അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ പല മേഖലകളില്‍ ജോലി ചെയ്യുന്ന നിരവധി സുഹൃത്തുക്കള്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇഷിത പറയുന്നു. 2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് തനുശ്രീക്ക് നേരേ പടേക്കര്‍ മോശമായി പെരുമാറിയത്. ഇത് എതിര്‍ക്കുകയും സംവിധായകന്‍ വിവേകിനോട് പരാതി പറയുകയും ചെയ്തു. എന്നാല്‍ ഇതോടെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമം നടത്തിയെന്ന് തനുശ്രീ  പരാതിപ്പെട്ടിരുന്നു.
 

PREV
click me!

Recommended Stories

പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു
മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം