'കൊവിഡ് കട്ട്' അനുകരിച്ചതല്ല; നടി ജയ ഭട്ടാചാര്യ തല മൊട്ടയടിച്ചതിന് പിന്നില്‍ ഒരു കാരണമുണ്ട് !

Published : Jun 17, 2020, 05:03 PM IST
'കൊവിഡ് കട്ട്' അനുകരിച്ചതല്ല; നടി ജയ ഭട്ടാചാര്യ തല മൊട്ടയടിച്ചതിന് പിന്നില്‍ ഒരു കാരണമുണ്ട് !

Synopsis

അസം സ്വദേശിയായ താരം ഹിന്ദി ടിവി സീരിയലുകളിലൂടെയാണ്‌ ശ്രദ്ധ നേടിയത്. ദേവദാസ്‌, ലജ്ജ തുടങ്ങിയ ചില സിനിമകളിലും താരം ശ്രദ്ധേയ വേഷം ചെയ്‌തിട്ടുണ്ട്.

കൊവിഡ് കാലത്ത് സൗന്ദര്യസംരക്ഷണത്തിനും ഫിറ്റ്നസിനുമായി നടിമാര്‍ സമയം മാറ്റിവയ്ക്കുമ്പോള്‍ ബോളിവുഡ് നടി ജയ ഭട്ടാചാര്യ തന്‍റെ നീളന്‍ തലമുടി മുറിക്കുകയായിരുന്നു. ലോക്ക്‌ഡൗണ്‍ കാലത്ത് പലരും 'ഹെയര്‍ കട്ട്' ചെയ്തിട്ടുണ്ടെങ്കിലും ജയ ഭട്ടാചാര്യ തല മൊട്ടയടിച്ചത് സോഷ്യല്‍ മീഡിയയില്‍ കുറച്ചധികം ശ്രദ്ധ നേടുകയായിരുന്നു. എന്തിനാണ് ജയ ഇത് ചെയ്തെന്ന് കേട്ടപ്പോള്‍ ആരാധകര്‍ക്ക് അവരോടുള്ള ആദരവും കൂടി. 

ലോക്ക്‌ഡൗണിൽ കുടുങ്ങിയ നിർധനർക്ക്‌ സഹായം എത്തിക്കാനും മറ്റും മുന്നിട്ടിറങ്ങിയിരിക്കുകയാണ് ജയ. കൊവിഡ് കാലത്ത് ലൈംഗികതൊഴിലാളികള്‍ക്കും ട്രാൻസ്ജെൻഡർമാര്‍ക്കും റേഷന്‍ വിതരണം ചെയ്യുകയും തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുകയും ചെയ്യുകയാണ് ജയ ഭട്ടാചാര്യ. 

തന്‍റെ നീണ്ട തലമുടി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നതിനാലാണ് അവര്‍ മൊട്ടയടിച്ചത്. ഇക്കാര്യം ജയ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പറയുകയും ചെയ്തു. തല ഷേവ് ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.

 

"നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുകയോ റേഷൻ വിതരണം ചെയ്യുകയോ ചെയ്ത ശേഷം ഞാൻ വീട്ടിലെത്തുമ്പോഴെല്ലാം ഏറെ വൈകുന്നു. തലമുടി കഴുകാൻ ഏറെ സമയമാണ്‌ പിന്നീട്‌ വേണ്ടി വരുന്നത്‌. വസ്ത്രം സോപ്പിലും ചൂടുവെള്ളത്തിലും മുക്കിവച്ച ശേഷമാണ് കുളിക്കുക. ഇതിനിടയിൽ തലമുടി സൂക്ഷിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതിനാലാണ്‌ ഈ തീരുമാനം. ബാഹ്യ സൗന്ദര്യത്തെക്കുറിച്ച്‌  ഇതുവരെ ശ്രദ്ധിച്ചിട്ടില്ല, അഭിനയം നന്നാക്കൽ മാത്രമാണ്‌ പ്രധാനം"- ജയ വീഡിയോയിലൂടെ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 

 

 

നിർധനർക്കായി ജയ ആദ്യം സ്വന്തം വീട്ടില്‍ തന്നെയാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. എന്നാല്‍ അത് പ്രായോഗികമല്ലെന്ന് തോന്നിയതോടെ ഇപ്പോള്‍ പാക്കറ്റ് ഭക്ഷണളാണ്  അവര്‍ക്കായി വിതരണം ചെയ്യുന്നത്. തന്‍റെ ഈ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സുഹൃത്തുക്കളുടെ സഹായവും ലഭിക്കുന്നതായും ജയ പറഞ്ഞു. 

 

 

അസം സ്വദേശിയായ താരം  ഹിന്ദി ടിവി സീരിയലുകളിലൂടെയാണ്‌ ശ്രദ്ധ നേടിയത്. ദേവദാസ്‌, ലജ്ജ തുടങ്ങിയ ചില സിനിമകളിലും താരം ശ്രദ്ധേയ വേഷം ചെയ്‌തിട്ടുണ്ട്.

Also Read: പ്രിയപ്പെട്ടയാള്‍ തലമുടി മുറിച്ചുതന്നുവെന്ന് ആലിയ, രണ്‍ബീര്‍ അല്ലേ എന്ന് ആരാധകര്‍...

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി