
ക്യാൻസറിനോട് പൊരുതിയ ജീവിതാനുഭവം പങ്കുവച്ച് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. കുടുംബത്തിൻറെ പിന്തുണയും ശക്തിയും അർബുദത്തെ പ്രതിരോധിക്കാനുള്ള പ്രചോദനമായെന്ന് നിഷ ജോസ് പറഞ്ഞു.
ഫേസ് ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് നിഷ ജോസ് ഇക്കാര്യം വ്യക്തമാക്കിയത്.എല്ലാ വർഷവും മാമോഗ്രാം ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് സ്തനാർബുദം കണ്ടെത്തിയതെന്നും നിഷ പറയുന്നു.
അർബുദത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ലായിരുന്നു. മാമോഗ്രാം വഴി മാത്രം കണ്ട് പിടിച്ചതാണ് തന്റെ രോഗം. രണ്ട് അനുഗ്രഹമാണ് എനിക്ക് ലഭിച്ചത്. ഒന്ന് കുടുംബത്തിന്റെ പിന്തുണ, രണ്ടാമതായി തനിക്ക് ഉള്ളിലുള്ള കരുത്താണെന്നും നിഷ പറഞ്ഞു. ക്യാൻസറിനെ തോൽപ്പിക്കുമെന്ന ഉറച്ച ആത്മവിശ്വാസം ഉണ്ടായിരുന്നതായി നിഷ ജോസ് പറഞ്ഞു. ക്യാൻസറിനെ കീഴടക്കിയിട്ടേയുള്ളൂ കാര്യമെന്ന് ചിന്തിച്ചുവെന്നും അവർ പറഞ്ഞു.
Read more സ്തനാർബുദം ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?