അമ്മ വക്കീലാകുന്നത് കാണാന്‍ ജഡ്ജി 'മാമന്‍റെ' ഒക്കത്ത് കയറിയ കുഞ്ഞ് - വീഡിയോ

Published : Nov 15, 2019, 08:48 PM ISTUpdated : Nov 15, 2019, 08:49 PM IST
അമ്മ വക്കീലാകുന്നത് കാണാന്‍ ജഡ്ജി 'മാമന്‍റെ'  ഒക്കത്ത് കയറിയ കുഞ്ഞ് - വീഡിയോ

Synopsis

വാഷിങ്ടണിലെ ഒരു കോടതിയിലെ ജഡ്ജിയായ റിച്ചാര്‍ഡ് ഡിന്‍കിസ് ആണ് ജൂലിയാന ലാമര്‍  എന്ന യുവതിയുടെ കുട്ടിയെ കയ്യിലെടുത്ത്  സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. 

ഒരു യുവതി അഭിഭാഷകയായി സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ ഇത്രമാത്രം വൈറലാകാന്‍ മാത്രം അതിലെന്തിരിക്കുന്നു ?  യുവതി അഭിഭാഷകയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അവരുടെ സമീപത്ത് നിന്ന് സത്യപ്രതിജ്ഞാ വാചകം പറഞ്ഞുകൊണ്ടുക്കുന്ന  ജഡ്ജിയുടെ കയ്യില്‍ യുവതിയുടെ നവജാതശിശു ഇരിക്കുന്നതാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാന്‍ കാരണം. 

വാഷിങ്ടണിലെ ഒരു കോടതിയിലെ ജഡ്ജിയായ റിച്ചാര്‍ഡ് ഡിന്‍കിസ് ആണ് ജൂലിയാന ലാമര്‍  എന്ന യുവതിയുടെ കുട്ടിയെ കയ്യിലെടുത്ത്  സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ലാമറുടെ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ സഹപാഠി വീണ്ടും ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഈ വീഡിയോ ഇതിനോടകം ഏഴ് ലക്ഷം പേരാണ് കണ്ടുകഴിഞ്ഞത്. 

PREV
click me!

Recommended Stories

വളർന്നത് ഒരുമിച്ച്...പിരിയാൻ വയ്യ, വൈറൽ റീലുകളുടെ ക്യാമറാമാനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർ സഹോദരിമാർ, വിചിത്ര വിവാഹം ഉത്തർ പ്രദേശിൽ
'ചെറിയ വിടവിൽ കൂടി സ്പർശിക്കാൻ ശ്രമം',ട്രെയിൻ യാത്രക്കിടെ വയോധികരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കി വിദ്യാർത്ഥിനി