ഗർഭിണിയാണെന്ന് വെളിപ്പെടുത്തി നടി കല്‍ക്കി കൊച്‌ലിന്‍; ഗർഭധാരണം കൂടുതൽ ഊർജവും ഏകാഗ്രതയും തരുന്നു

Published : Sep 30, 2019, 11:13 AM ISTUpdated : Sep 30, 2019, 11:27 AM IST
ഗർഭിണിയാണെന്ന് വെളിപ്പെടുത്തി നടി കല്‍ക്കി കൊച്‌ലിന്‍; ഗർഭധാരണം കൂടുതൽ ഊർജവും ഏകാഗ്രതയും തരുന്നു

Synopsis

ഗയ് ഹേഷ്ബര്‍ഗ് എന്ന ഇസ്രായേലി പിയാനിസ്റ്റുമായി കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലാണെന്ന് താരം പറഞ്ഞു. ഗർഭിണിയായ ശേഷം ഒരുപാട് മാറ്റങ്ങളുണ്ടായി. ഓരോ വിഷയങ്ങളോടുമുളള എന്റെ സമീപനത്തില്‍ അത് പ്രതിഫലിക്കുന്നുണ്ടെന്ന് താരം തുറന്ന് പറഞ്ഞു.

ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തലുമായി നടി കല്‍ക്കി കൊച്‌ലിന്‍. ​ഗർഭധാരണം ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ജോലിയെ ഒരു മത്സരമായല്ല, മറിച്ച് തന്നെ പരിപാലിക്കുന്ന ഒന്നായാണ് കാണുന്നതെന്ന് നടി കല്‍ക്കി പറഞ്ഞു. ഗയ് ഹേഷ്ബര്‍ഗ് എന്ന ഇസ്രായേലി പിയാനിസ്റ്റുമായി കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലാണെന്ന് താരം പറഞ്ഞു. 

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ​ഗർഭിണിയായ ശേഷം ഒരുപാട് മാറ്റങ്ങളുണ്ടായി. ഓരോ വിഷയങ്ങളോടുമുളള എന്റെ സമീപനത്തില്‍ അത് പ്രതിഫലിക്കുന്നുണ്ടെന്ന് താരം തുറന്ന് പറഞ്ഞു. മാതൃത്വം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പുതിയൊരു ലോകമാണ് അവൾക്ക് നൽകുന്നത്.

സര്‍വ സ്വതന്ത്ര്യവും അനുഭവിക്കുന്ന ഒരു വ്യക്തിയായിട്ടായിരിക്കും താന്‍ കുഞ്ഞിനെ വളര്‍ത്തുകയെന്നും താരം പറഞ്ഞു. കുഞ്ഞിനുള്ള പേരും കണ്ടെത്തി കഴിഞ്ഞു. ജലപ്രസവമാണ് താൻ ഇഷ്ടപ്പെടുന്നത്. അതിനായി ഗോവയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നതായും താരം വെളിപ്പെടുത്തി. സംവിധായകന്‍ അനുരാഗ് കശ്യപിനെ വിവാഹം കഴിച്ച കല്‍ക്കി 2015ല്‍ വേര്‍പിരിഞ്ഞു. 

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി