'ട്രെയിനില്‍ കയറിയിട്ടുള്ളത് രണ്ടേ രണ്ട് തവണ'; ഇടുക്കിയില്‍ നിന്നുള്ള ആദ്യ വനിതാ ലോക്കോ പൈലറ്റിന് പറയാനുള്ളത്

By Web TeamFirst Published Jan 18, 2020, 6:21 PM IST
Highlights

റെയിൽപ്പാതകളില്ലാത്ത ഹൈറേഞ്ചിൽ മാറ്റത്തിന്റെ പാതവെട്ടുകയാണ് ഇതിന് മുമ്പ് രണ്ടേ രണ്ട് തവണ മാത്രം ട്രയിനിൽ കയറിയിട്ടുള്ള ഈ ഇരുപത്തിമൂന്നുകാരി 


ഇടുക്കി: ട്രെയിനില്ലാത്ത ഇടുക്കിയിൽ നിന്ന് ആദ്യമായൊരു വനിതാ ലോക്കോ പൈലറ്റ്. വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശി കാർത്തികയാണ് തീവണ്ടിയോടിക്കാനൊരുങ്ങുന്നത്. റെയിൽപ്പാതകളില്ലാത്ത ഹൈറേഞ്ചിൽ മാറ്റത്തിന്റെ പാതവെട്ടുകയാണ് കാർത്തിക. 

ഇതിന് മുമ്പ് രണ്ടേ രണ്ട് തവണ മാത്രം ട്രയിനിൽ കയറിയിട്ടുള്ള ഈ ഇരുപത്തിമൂന്നുകാരി വളരെ അപ്രതീക്ഷിതമായാണ് ഈ ജോലിയിലേക്കെത്തുന്നത്. ബാങ്ക് കോച്ചിംഗിന് ഇടയിലാണ് റെയില്‍വേയുടെ വിജ്ഞാപനം ശ്രദ്ധിക്കുന്നത്. പഠിച്ചത് ഇലക്ട്രോണിക് ആന്‍റ് കമ്മ്യൂണിക്കേഷന്‍ ആണ്. പഠിച്ച മേഖലയില്‍ തന്നെ ജോലി ചെയ്യണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ പൂര്‍ത്തിയാവുന്നതെന്ന് കാര്‍ത്തിക പറയുന്നു. 

 

ഇതിന് മുന്‍പ് ഇടുക്കിയില്‍ നിന്ന് ആളുകള്‍ ലോക്കോപൈലറ്റ് ആയിട്ടുണ്ടെന്നായിരുന്നു ധാരണ. പക്ഷേ അങ്ങനയല്ല താനാണ് ഇടുക്കിയില്‍ നിന്നുള്ള ആദ്യത്തെ വനിത ലോക്കോ പൈലറ്റ് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കാര്‍ത്തിക പറയുന്നു.  22ന് തിരിച്ചിറപ്പള്ളി ഡിവിഷനിലാണ് കാർത്തിക ജോലിക്ക് കയറുക. നാല് മാസത്തെ പരിശീലനത്തിന് ശേഷം ട്രെയിൻ ഓടിച്ച് തുടങ്ങാം. 

click me!