തുടയില്‍ ഘടിപ്പിച്ച ഇന്‍സുലിന്‍ പമ്പുമായി റാംപില്‍ ചുവടുവച്ച് ലില; കയ്യടിച്ച് ഫാഷന്‍ ലോകം

Web Desk   | Asianet News
Published : Oct 05, 2021, 03:55 PM ISTUpdated : Oct 06, 2021, 05:10 PM IST
തുടയില്‍ ഘടിപ്പിച്ച ഇന്‍സുലിന്‍ പമ്പുമായി റാംപില്‍ ചുവടുവച്ച് ലില; കയ്യടിച്ച് ഫാഷന്‍ ലോകം

Synopsis

ടൈപ്പ് 1 പ്രമേഹം സ്ഥിരീകരിച്ചിട്ടുള്ള ലില വയർലെസ് ഇന്‍സുലിന്‍ മാനേജ്‌മെന്റ് സിസ്റ്റമായ 'ഒംനിപോഡ്' ഘടിപ്പിച്ചാണ് വേദിയിലെത്തിയത്.

ബ്രിട്ടീഷ് സൂപ്പര്‍ മോഡലും സംരംഭകയുമായ കേറ്റ് മോസിന്‍റെ (Kate Moss’) മകള്‍ ലില മോസ് (Lila Moss) ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഇന്‍സുലിന്‍ പമ്പ് (insulin pump) ഘടിപ്പിച്ച് റാംപില്‍ ചുവടുവയ്ക്കുന്ന ലിലയെ പ്രശംസിക്കുകയാണ് ഫാഷന്‍ ലോകം.

മിലാന്‍ ഫാഷന്‍ വീക്കിലാണ് (Milan Fashion Week) പത്തൊമ്പതുകാരിയായ ലില തുടയില്‍ ഇന്‍സുലിന്‍ പമ്പ് ഘടിപ്പിച്ച്‌ വേദിയിലെത്തിയത്. ടൈപ്പ് 1 പ്രമേഹം സ്ഥിരീകരിച്ചിട്ടുള്ള ലില വയർലെസ് ഇന്‍സുലിന്‍ മാനേജ്‌മെന്‍റ് സിസ്റ്റമായ 'ഒംനിപോഡ്' ഘടിപ്പിച്ചാണ് വേദിയിലെത്തിയത്.

 

 

ഇടത്തെ തുടയില്‍ ഇന്‍സുലിന്‍ പമ്പുമായി വേദിയില്‍ പ്രത്യക്ഷപ്പെട്ട ലിലയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. താരത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

ടൈപ്പ് 1 പ്രമേഹം സ്ഥിരീകരിച്ചവരില്‍ പലരും ശരീരത്തിൽ ഘടിപ്പിക്കുന്ന ഇന്‍സുലിന്‍ പമ്പുകള്‍ ഉപയോഗിക്കാറുണ്ട്.  പമ്പിനുള്ളില്‍ ഉള്ള റിസര്‍വയറിലേയ്ക്ക് ഇന്‍സുലിന്‍ നിറയ്ക്കുന്നു. 

 

 

ഈ റിസര്‍വോയര്‍ ഒരു നേര്‍ത്ത കുഴലിലൂടെ ഉദരഭാഗത്തെ കൊഴുപ്പിലേക്ക് ഘടിപ്പിക്കുന്നു. പ്രോഗ്രാം ചെയ്യുന്ന അളവിലുള്ള ഇന്‍സുലിന്‍ തുടര്‍ച്ചയായി പമ്പ് ശരീരത്തിന് നല്‍കും. 

Also Read: അന്ന് കാറപകടത്തിൽ മുഖം പൊള്ളി; ഇന്ന് മിസ് വേൾഡ് അമേരിക്കയായി ഇന്ത്യൻ വംശജ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി