എട്ട് വയസുകാരി മുതല്‍ 72കാരി വരെ; സ്ത്രീകള്‍ക്ക് മാത്രമായി ഒരു കളരി!

Published : Mar 08, 2021, 12:32 PM ISTUpdated : Mar 08, 2021, 12:44 PM IST
എട്ട് വയസുകാരി മുതല്‍ 72കാരി വരെ; സ്ത്രീകള്‍ക്ക് മാത്രമായി ഒരു കളരി!

Synopsis

ഇത് വനിതകൾക്ക് മാത്രമായുള്ള ഇടമാണ്. ഇവിടുത്തെ ഗുരുക്കളും വനിതകള്‍ തന്നെയാണ്. 

സ്ത്രീകള്‍ കളരിപ്പയറ്റ് അഭ്യസിക്കുകയോ? നെറ്റിചുളിക്കേണ്ട എന്ന് പറയുകയാണ് ഫോർട്ട് കൊച്ചിയിലുള്ള മെറീന ഗുരുക്കളുടെ ഈ കളരി. ഇത് വനിതകൾക്ക് മാത്രമായുള്ള ഇടമാണ്. ഇവിടത്തെ ഗുരുക്കളും വനിതകള്‍ തന്നെയാണ്. എട്ട് വയസ്സുകാരി ദേവനന്ദ മുതൽ 72 വയസ്സുള്ള വീട്ടമ്മമാർ വരെ ഇവിടെ മെറീനയുടെ ശിഷ്യരാണ്.

കയ്യും കാലും മനസ്സും ഒരുപോലെ ചലിക്കുമ്പോള്‍ പ്രായം ഇവർക്ക് പ്രശ്നമേ അല്ല. ഈ കളരിയാണ് ഇപ്പോള്‍ മെറീനയുടെ ജീവിതം. വർഷങ്ങൾ നീണ്ട അധ്വാനത്തിലൂടെയാണ് മെറീന  ഈ ജീവിതം കൈയെത്തിപ്പിടിച്ചത്. 

പത്താം വയസിലാണ് മെറീന കളരി പഠിക്കാൻ തുടങ്ങിയത്. 32 വർഷത്തോളമായി കളരി മെറീനയുടെ ജീവിതത്തിന്‍റെ ഭാഗമായി മാറി കഴിഞ്ഞു. പ്രതിസന്ധികളിൽ അടിപതറാതെ മുന്നേറിയ മെറീന ഇന്ന് നിരവധി വനിതകൾക്ക് പ്രചോദനമാണ്. 
 

Also Read: ജെസിബി മുതല്‍ റോഡ് റോളര്‍ വരെ; മണിയമ്മയ്ക്ക് ഇതൊക്കെ എന്ത്!

PREV
click me!

Recommended Stories

വളർന്നത് ഒരുമിച്ച്...പിരിയാൻ വയ്യ, വൈറൽ റീലുകളുടെ ക്യാമറാമാനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർ സഹോദരിമാർ, വിചിത്ര വിവാഹം ഉത്തർ പ്രദേശിൽ
'ചെറിയ വിടവിൽ കൂടി സ്പർശിക്കാൻ ശ്രമം',ട്രെയിൻ യാത്രക്കിടെ വയോധികരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കി വിദ്യാർത്ഥിനി