Shahid Kapoor: 'ആറുവർഷം മുമ്പുള്ള ആ രാത്രി'; മകളുടെ ജന്മദിനത്തിൽ ഓർമചിത്രം പങ്കുവച്ച് മിറ രജ്പുത്

Published : Aug 26, 2022, 01:07 PM ISTUpdated : Aug 26, 2022, 01:13 PM IST
Shahid Kapoor: 'ആറുവർഷം മുമ്പുള്ള ആ രാത്രി'; മകളുടെ ജന്മദിനത്തിൽ ഓർമചിത്രം പങ്കുവച്ച് മിറ രജ്പുത്

Synopsis

മകള്‍ മിഷയുടെ ആറാം ജന്മദിനത്തിൽ മനോഹരമായ ഓർമ ചിത്രം പങ്കുവച്ചിരിക്കുകയാണ് മിറ. മിഷ ജനിക്കുന്നതിന് മുമ്പുള്ള ആ രാത്രിയിലെ ചിത്രമാണ് മിറ പങ്കുവച്ചത്. 

ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്‍റെ ഭാര്യ മിറ രജ്പുതിന് സമൂഹ മാധ്യമങ്ങളില്‍ നിറയെ ആരാധകരാണുള്ളത്. തന്‍റെ ഓരോ വിശേഷങ്ങളും മിറ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ മിഷയുടെ ആറാം ജന്മദിനത്തിൽ മനോഹരമായ ഓർമ ചിത്രം പങ്കുവച്ചിരിക്കുകയാണ് മിറ. മിഷ ജനിക്കുന്നതിന് മുമ്പുള്ള ആ രാത്രിയിലെ ചിത്രമാണ് മിറ പങ്കുവച്ചത്. 

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് മിറ ചിത്രം പങ്കുവച്ചത്. ഷാഹിദ് എടുത്ത സെൽഫി ചിത്രമാണിത്. പൂർണ ഗർഭിണിയായ മിറയുടെ മടിയിൽ തലവച്ചു കിടക്കുന്ന ഷാഹിദ് കപൂറിനെയും ചിത്രത്തിൽ കാണാം.

 

'ആറ് വർഷം മുമ്പുള്ള ആ രാത്രി. ഈ നിമിഷം. നീ എനിക്കുള്ളിലായിരുന്നു. എക്കാലത്തെയും മനോഹരമായ അനുഭവം'- എന്ന കുറിപ്പോടെ ആണ് മിറ ചിത്രം പങ്കുവച്ചത്. ചിത്രത്തിനു താഴെ താരങ്ങളടക്കം നിരവധി പേര്‍ കമന്‍റ് ചെയ്തു. 2015ലാണ് ഷാഹിദ്- മിറ വിവാഹം. 2016ലാണ്  ദമ്പതികൾക്ക് മകൾ ജനിച്ചത്.  2018ൽ സെയ്നും ജനിച്ചു.

അതിനിടെ താൻ വെജിറ്റേറിയൻ ആയതിനാലും മദ്യപിക്കാത്ത ആളായതിനാലും വിവാഹം ഒത്തുവരാൻ പാടായിരുന്നു എന്ന് ഇത്തവണത്തെ 'കോഫി വിത്ത് കരണ്‍ സീസണ്‍ 7'ല്‍ പങ്കെടുക്കവെ ഷാഹിദ് പറഞ്ഞു. 'വിവാഹമെന്നാല്‍ എല്ലാവരെയും സംബന്ധിച്ച് ശരീരത്തിന് പുറത്ത് കടന്നിട്ടുള്ളത് പോലൊരു അനുഭവം വരെ ആയേക്കാം. എനിക്ക് പക്ഷേ വിവാഹം ലളിതമായ സംഗതിയായിരുന്നു. എനിക്ക് കൃത്യമായും രണ്ട് വശങ്ങളുണ്ട്. ഒന്ന് ഒരു നടനെന്ന നിലയില്‍ ആളുകള്‍ നോക്കിക്കാണുന്ന, താരശോഭയുള്ള ഒരു വശം. രണ്ട് ഒതുങ്ങിക്കൂടിയ പ്രകൃതവും ആത്മീയതയുമൊക്കെയുള്ള മറ്റൊരു വശം. ഞാൻ ആഴത്തില്‍ വിശ്വാസങ്ങളുള്ളൊരു ആളാണ്. വെജിറ്റേറിയനാണ്. മദ്യപിക്കില്ല. ഇതെല്ലാം മനസിലാക്കുന്നൊരാളെ കണ്ടെത്തല്‍ വലിയ ബുദ്ധിമുട്ട് തന്നെയായിരുന്നു. ഞാൻ ശരിക്കും പാടുപെട്ടു എന്ന് തന്നെ പറയാം. മുപ്പത്തിനാല് വയസായിരുന്നു അന്നെനിക്ക്. പത്ത് വര്‍ഷത്തോളമായി ഞാൻ തനിയെ ആയിരുന്നു ജീവിച്ചിരുന്നത്. സെറ്റില്‍ ആകാൻ എല്ലാംകൊണ്ടും തയ്യാറായി നില്‍ക്കുകയായിരുന്നു...'- ഷാഹിദിന്‍റെ വാക്കുകള്‍ ഇങ്ങനെ.  

Also Read: 'ഏഴ് വർഷം കടന്നു പോയി'; വിവാഹ വാര്‍ഷികം ആഘോഷിച്ച് ജീവയും അപര്‍ണയും; വീഡിയോ

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി