സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുളള അഞ്ച് തെറ്റിദ്ധാരണകള്‍...

Published : Mar 08, 2020, 03:25 PM ISTUpdated : Mar 08, 2020, 03:27 PM IST
സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുളള അഞ്ച് തെറ്റിദ്ധാരണകള്‍...

Synopsis

സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ച് ഇന്നും പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ ആണ് സമൂഹത്തില്‍ നിലനില്‍ക്കുന്നുത്

സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ച് ഇന്നും പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ ആണ് സമൂഹത്തില്‍ നിലനില്‍ക്കുന്നുത്. കേട്ടതും അറിഞ്ഞതുമായ അത്തരം ചില കാര്യങ്ങളും അവയുടെ സത്യാവസ്ഥയും എന്താണെന്ന് നോക്കാം. 

ഒന്ന്...

ചില സ്ത്രീകള്‍ക്ക് അമ്മയായി കഴിഞ്ഞാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പല സംശയങ്ങളും കാണും.  അതില്‍ ഒന്നാണ് മുലയൂട്ടുന്നത് മുലകള്‍ തൂങ്ങാന്‍ കാരണമാകുന്നു എന്നത്. അങ്ങനെ പറയുന്നതില്‍ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? മുലയൂട്ടുന്നത് മൂലം അമ്മയും കുഞ്ഞും തമ്മിലുളള ബന്ധം ദൃഢമാക്കുമെന്ന് മാത്രമല്ല, കുഞ്ഞിന്‍റെ ആരോഗ്യത്തിന് ഇത് ഏറെ ഗുണം ചെയ്യും. കുഞ്ഞുങ്ങളിലുണ്ടാകുന്ന ആസ്തമ, ക്യാന്‍സര്‍ എന്നിവ തടയാന്‍ മുലപാല്‍ സഹായിക്കും. എന്നാല്‍ സാധാരണയായി നമ്മള്‍ കേള്‍ക്കുന്നതാണ് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത് മുലകള്‍ തൂങ്ങാന്‍ കാരണമാകുന്നു, മുലകളുടെ ബലം കുറയ്ക്കും എന്നൊക്കെ. ഇത് വെറും തെറ്റായ ധാരണയാണ്. 

രണ്ട്...

ആര്‍ത്തവസമയങ്ങളില്‍ ഗര്‍ഭിണിയാകില്ല എന്ന പറയുന്നത് ശരിയല്ല. സുരക്ഷിതമല്ലാത്ത ഏത് ലൈംഗികബന്ധത്തിലും ഗര്‍ഭം ധരിക്കാനുളള സാധ്യതയുണ്ട്. അത്  ആര്‍ത്തവസമയത്ത് ആണെങ്കിലും സാധ്യത തളളി കളയാന്‍ കഴിയില്ല. 

മൂന്ന്...

ഗര്‍ഭിണികള്‍ക്ക് അമിതമായ ശരീരഭാരം വേണം എന്നുണ്ടോ ? ശരീരഭാരവും ഗര്‍ഭവും തമ്മില്‍ ബന്ധമൊന്നുമില്ല. ഗര്‍ഭിണിയായാല്‍ എന്തും വാരിവലിച്ച് കഴിക്കാം എന്ന് കരുതരുത്. ശരീരത്തിന് ആവശ്യമായ സാധനങ്ങള്‍ മാത്രം കഴിക്കുക. വെറുതെ ശരീരഭാരം കൂടുന്നത് കൊണ്ട് കാര്യമൊന്നുമല്ല. ആരോഗ്യമുളള ശരീരമാണ് വേണ്ടത് എന്ന കാര്യം മറക്കരുത്. 

നാല്...

ഡിയോഡറന്‍റ്  ഉപയോഗിക്കുന്നത് മൂലം  സ്താനാര്‍ബുദം ഉണ്ടാകുന്നുവെന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍ അതിന് ഇതുവരെ ഒരു ശാസ്ത്രീയ തെളിവും ലഭിച്ചിട്ടില്ല. 

അഞ്ച്...

ആര്‍ത്തവസമയത്ത് വ്യായാമം ഒഴിവാക്കണം എന്ന് പറയാറുണ്ട്. ആര്‍ത്തവസമങ്ങളില്‍ വ്യായാമം ചെയ്യുന്നതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ല. അത്തരം പ്രശ്നങ്ങളെ കുറിച്ച് ഒരു വിദഗ്ദരും പറഞ്ഞുകേട്ടിട്ടുമില്ല. എന്നാല്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം വ്യായാമം ചെയ്യുക. 

PREV
click me!

Recommended Stories

വനിതാദിനത്തില്‍ അറിയാന്‍, ഗ്രാമീണ സ്ത്രീകള്‍ സാമ്പത്തികമായും സ്‌ട്രോംഗ് ആണ്, വീട്ടുചെലവ് മാത്രമല്ല, സമ്പാദ്യവും അവരുടെ കയ്യില്‍ ഭദ്രം! സര്‍വേ പുറത്ത്
സ്ത്രീ ശാക്തീകരണത്തിൽ മാതൃകയായി സൗത്ത് ഇന്ത്യൻ ബാങ്ക്; 46 ശതമാനം ജീവനക്കാരും വനിതകൾ