'തന്റെ കുഞ്ഞിന് എവിടെ വച്ച് എപ്പോള്‍ മുലപ്പാല്‍ നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഒരമ്മയ്ക്കുണ്ട്'; നേഹ

Web Desk   | Asianet News
Published : Apr 28, 2021, 09:38 AM ISTUpdated : Apr 28, 2021, 10:00 AM IST
'തന്റെ കുഞ്ഞിന് എവിടെ വച്ച് എപ്പോള്‍ മുലപ്പാല്‍ നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഒരമ്മയ്ക്കുണ്ട്'; നേഹ

Synopsis

മുലയൂട്ടല്‍ അമ്മയും കുഞ്ഞും തമ്മിലുള്ള സാധാരണ ബന്ധമാണ് എന്ന സന്ദേശം നല്‍കുന്നതിനായി നേഹ തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ അടുത്തിടെ പങ്കുവച്ചിരുന്നു.

മുലയൂട്ടലിനെ മോശമായി കാണുന്നവർക്ക് മറുപടിയുമായി നടി നേഹ ധൂപിയ. മുലയൂട്ടല്‍ അമ്മയും കുഞ്ഞും തമ്മിലുള്ള സാധാരണ ബന്ധമാണ് എന്ന സന്ദേശം നല്‍കുന്നതിനായി നേഹ തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ അടുത്തിടെ പങ്കുവച്ചിരുന്നു.

ഒരു സ്ത്രീ താന്‍ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഇൻസ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുകയും എന്നാല്‍ പരിഹാസം മൂലം പിന്‍വലിക്കുകയും ചെയ്തു. നേഹ ആ സ്ത്രീയെ പിന്തുണച്ചുകൊണ്ടാണ് തന്റെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

' അമ്മ എന്ന യാത്ര അവൾക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഒന്നാണ്. നാമെല്ലാവരും സന്തോഷകരമായ കാര്യങ്ങൾ മാത്രമാണ് കേൾക്കുന്നത്. ഒരു അമ്മയാകുക എന്നതും എല്ലാകാര്യങ്ങളും ചെയ്യുക എന്നതും ഏറെ പ്രയാസകരമായ കാര്യമാണ്. ഞാൻ അതേ സ്പന്ദനങ്ങളിലൂടെ കടന്നുപോയി, അത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. എന്നാൽ എനിക്ക് ഏറ്റവും അവസാനം കിട്ടുന്നത് പരിഹാസവും കുറ്റപ്പെടുത്തലുകളുമാവും. ഞാനും അത്തരം അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്, അതെത്ര ഭീകരമാണെന്ന് എനിക്കറിയാം...' - നേഹ കുറിച്ചു.

' തന്റെ കുഞ്ഞിന് എവിടെ വച്ച് എപ്പോള്‍ മുലപ്പാല്‍ നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഒരമ്മയ്ക്കുണ്ട്.  അമ്മ ഒരു കുഞ്ഞിനെ മുലയൂട്ടുമ്പോൾ അതിനെ ലൈംഗികതയോടെ കാണുന്ന നിരവധി പേരുണ്ട് നമ്മുക്കിടയിൽ. മുലയൂട്ടന്നത് ഒരു സാധാരണകാര്യമാണെന്നും പുതിയ അമ്മമാര്‍ക്കും മാതാപിതാക്കള്‍ക്കും വലിയ പിന്തുണ നൽകേണ്ടത് ആവശ്യമാണെന്നും തിരിച്ചറിയുക....'' - നേഹ പറഞ്ഞു.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ