International Women's Day : അന്താരാഷ്ട്ര വനിതാ ദിനം; 40 കഴി‌ഞ്ഞ സ്ത്രീകൾ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത്...

Web Desk   | Asianet News
Published : Mar 07, 2022, 04:25 PM ISTUpdated : Mar 07, 2022, 05:54 PM IST
International Women's Day :  അന്താരാഷ്ട്ര വനിതാ ദിനം; 40 കഴി‌ഞ്ഞ സ്ത്രീകൾ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത്...

Synopsis

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി (Womens Day 2022) നാം ആചരിച്ച് വരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം(family) തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ഈ ദിവസം.

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി (International Women's Day) നാം ആചരിച്ച് വരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം(family) തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ഈ ദിവസം.

ഇന്ന് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്ങ്ങളാണ് സ്ത്രീകൾ നേരിടുന്നത്. നാൽപത് കഴിഞ്ഞ സ്ത്രീകൾ ആരോ​​ഗ്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുക. മുടി കൊഴിച്ചിൽ, എല്ലുകൾക്കു ബലക്കുറവ്, കണ്ണിനു താഴെ കറുപ്പ്, പല്ലുകൾക്കു പോട്, നടുവേദന തുടങ്ങി നിരവധി പ്രശ്നങ്ങൾ നാൽപത് വയസ് കഴിഞ്ഞാൽ ഉണ്ടാകാം. 

ആരോഗ്യമുള്ള ഭക്ഷണവും നല്ല വ്യായാമവും ഉണ്ടെങ്കിൽ നാൽപതുകളിലും യൗവനത്തിന്റെ തിളക്കവും ആരോഗ്യവും നിലനിർത്താം. 40 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ...

ഒന്ന്...

നാൽപത് കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കുടിക്കേണ്ട ഒന്നാണ് പാൽ. സ്ത്രീകളുടെ ശരീരത്തിന് ആവശ്യമായ കാത്സ്യത്തിന്റെ അളവു നികത്താൻ പാൽ സഹായിക്കും. ദിവസവും ഓരോ ഗ്ലാസ് പാൽ ഓട്സിന്റെ കൂടെയോ കോൺഫ്ലേക്സ് തുടങ്ങിയത് ഏതെങ്കിലും ചേർത്തു കഴിക്കുക. 

രണ്ട്...

ദിവസവും ചെറുപയർ, കടല, പരിപ്പ് തുടങ്ങി ഏതെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കാർബോഹൈഡ്രേറ്റും പ്രോട്ടീനും വേണ്ടത്ര കിട്ടും. പ്രഭാത ഭക്ഷണം നന്നായാൽ ആ ദിവസം ക്ഷീണം അറിയില്ല. എല്ലുകൾക്ക് ബലം കിട്ടാൻ വളരെ മികച്ചതാണ് ചെറുപയർ.

മൂന്ന്...

ആൽമണ്ട്, ബദാം, നിലക്കടല തുടങ്ങിയവ ഇടയ്ക്കിടെ കഴിക്കുക. എല്ലുകൾക്കു വേണ്ടത്ര പോഷണം കിട്ടും. വിശപ്പു ശമിക്കുന്നതുകൊണ്ട് ചോറ് അധികം കഴിക്കുന്നത് ഒഴിവാക്കാം. 

 

 

നാല്...

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല, ട്യൂണ, സാൽമൺ, കൊഴുവ തുടങ്ങിയവ ധാരാളം കഴിക്കുക. ശരീരത്തിനു വേണ്ടത്ര കാൽസ്യവും കിട്ടും. 

അഞ്ച്...

ദിവസവും അൽപം ഓട്സ് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. രാവിലെ ബ്രേക്ക്ഫാസ്റ്റിന് രാത്രി അത്താഴത്തിനോ ഓട്സ് കഴിക്കാവുന്നതാണ്. എല്ലുകൾക്ക് ബലം കിട്ടാൻ വളരെ നല്ലതാണ് ഓട്സ്. ഓട്സിലെ ബീറ്റാ ഗ്ലൂക്കോൺ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. 

 

 

ആറ്...

നാരങ്ങ ആരോഗ്യകരമായ ദഹനത്തെ ഉത്തേജിപ്പിക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലൂടെ കരളിനെയും വൃക്കകളെയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് വിഷാംശം ഇല്ലാതാക്കുകയും കല്ലുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കും.

വനിതാദിനം; പുതിയ കാലത്ത് സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു ആരോഗ്യപ്രശ്‌നം...
 

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി