'റേച്ചലിന് കുഞ്ഞ് പിറന്നു, ഞാനിപ്പോൾ വല്യമ്മയാണ്'; കുറിപ്പുമായി പേര്‍ളി മാണി

Published : Jun 26, 2022, 12:28 PM ISTUpdated : Jun 26, 2022, 12:42 PM IST
'റേച്ചലിന് കുഞ്ഞ് പിറന്നു, ഞാനിപ്പോൾ വല്യമ്മയാണ്'; കുറിപ്പുമായി പേര്‍ളി മാണി

Synopsis

 പേർളിയുടെ സഹോദരി റേച്ചല്‍ മാണിയും സോഷ്യൽ‌ മീഡ‍ിയയിൽ സജീവമാണ്.  ‌‌ താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും ഫോട്ടോകളും സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ നേടാറുണ്ട്. 

പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് പേർളി മാണി (Pearle Maaney). താരത്തെ പോലെ തന്നെ ഇവരുടെ കുടുംബത്തേയും പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്. പേർളിയുടെ സഹോദരി റേച്ചൽ മാണിയും (Rachel Maaney) സോഷ്യൽ‌ മീഡ‍ിയയിൽ സജീവമാണ്.  ‌‌ താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും ഫോട്ടോകളും സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടാറുണ്ട്. 

ഇപ്പോഴിതാ ‌സഹോദരി റേച്ചൽ മാണി അമ്മയായ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് പേർളി മാണി. റേച്ചൽ മാണിയ്ക്ക് ആൺക്കുഞ്ഞ് പിറന്നതായി പേർളി പങ്കുവച്ചു.

'ആൺകുട്ടിയാണ്, റേച്ചലിന് കുഞ്ഞ് പിറന്നു. എന്റെ ചെറിയ സഹോദരി ഇപ്പോൾ ഒരു അമ്മയാണ്. ഇത് ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. റൂബൻ ഏറ്റവും നല്ല മനുഷ്യനായതിനാൽ, അവൻ ഏറ്റവും സ്നേഹമുള്ള അച്ഛനായിരിക്കും. ഞാനിപ്പോൾ ഒരു വല്യമ്മയാണ്! അഭിനന്ദനങ്ങൾ,  എന്റെ കുഞ്ഞിനെ എന്റെ കൈകളിൽ പിടിക്കാൻ കാത്തിരിക്കുന്നു. നിങ്ങളെല്ലാവരും അവരെ അനുഗ്രഹിക്കണം...' -  എന്ന് കുറിച്ച് കൊണ്ടാണ് പേർളി പോസ്റ്റ് പങ്കുവച്ചത്.

കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നു എന്ന റേച്ചലിന്റെ കുറിപ്പ് സോഷ്യൽ മീഡിയ ശ്രദ്ധ നേടിയിരുന്നു.
ഹലോ കുഞ്ഞേ.. നിന്നെ എന്റെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ ഞാൻ പൂർണ്ണമായും തയ്യാറായിരിക്കുകയാണ് എന്ന് കുറിച്ചുകൊണ്ടാണ് റേച്ചൽ കുറിപ്പ് പങ്കുവച്ചിരുന്നത്.

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി