നടുറോഡിൽ കിടന്ന പാമ്പിനെ രക്ഷിച്ച് ഗർഭിണി; വീഡിയോ

Published : May 02, 2020, 03:19 PM ISTUpdated : May 02, 2020, 03:38 PM IST
നടുറോഡിൽ കിടന്ന പാമ്പിനെ രക്ഷിച്ച് ഗർഭിണി; വീഡിയോ

Synopsis

അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി  പുറത്തിറങ്ങിയതായിരുന്നു ടോണി.  കാറിലായിരുന്നു യാത്ര. അപ്പോഴാണ് നീളമുള്ള ഒരു പാമ്പിനെ ടോണി റോഡിൽ കണ്ടത്. 

പൂർണ ഗർഭിണിയായ ഒരു സ്ത്രീ പാമ്പിനെ അരയില്‍ ചുറ്റിയിരിക്കുന്ന ഒരു ചിത്രവും ഒപ്പം ഒരു വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആറടിയോളം നീളമുള്ള പാമ്പിനെ സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷിക്കുകയായിരുന്നു യുഎസ് സ്വദേശിനിയായ ടോണി റൗച്ച്. റോഡിന്‍റെ നടുവിലേക്ക് ഓടിയെത്തിയാണ് അവർ പാമ്പിനെ രക്ഷിച്ചത്. 

അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു ടോണി. കാറിലായിരുന്നു യാത്ര. അപ്പോഴാണ് നീളമുള്ള ഒരു പാമ്പിനെ ടോണി റോഡിൽ കണ്ടത്. എതിർഭാഗത്തു നിന്നും മറ്റൊരു കാർ വരുന്നത് ശ്രദ്ധയിൽപ്പെട്ട ടോണി പുറത്തിറങ്ങി പാമ്പിനെ രക്ഷപ്പെടുത്തുകയായിരുന്നു.

 

കയ്യിലെടുത്ത പാമ്പിനെ ടോണി ഭർത്താവിനെ കാണിക്കുകയും ചെയ്തു. വിഷമില്ലാത്ത ഇനം പാമ്പാണെന്ന് മനസ്സിലായപ്പോൾ പാമ്പിനെ അരയിൽ ചുറ്റി ഒരു ഫോട്ടോയും എടുത്തു. ശേഷം സമീപത്തെ കാട്ടിലേക്ക് വിട്ടയക്കുകയും ചെയ്തു.

Also Read: ലോക്ക്ഡൌണ്‍ ലംഘിച്ച് വീട്ടിലെത്തിയ 'അതിഥി'യെ കയ്യിലെടുത്ത് പ്രവീണ

 'ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ പാമ്പായിരുന്നു അത്. എന്തുകൊണ്ടോ അതിനെ കൊല്ലാൻ തോന്നിയില്ല'- ടോണി പറയുന്നു. ചിത്രവും വീഡിയോയും ശ്രദ്ധ നേടിയതോടെ നിരവധി പേര്‍ ടോണിയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. 

PREV
click me!

Recommended Stories

വനിതാദിനത്തില്‍ അറിയാന്‍, ഗ്രാമീണ സ്ത്രീകള്‍ സാമ്പത്തികമായും സ്‌ട്രോംഗ് ആണ്, വീട്ടുചെലവ് മാത്രമല്ല, സമ്പാദ്യവും അവരുടെ കയ്യില്‍ ഭദ്രം! സര്‍വേ പുറത്ത്
സ്ത്രീ ശാക്തീകരണത്തിൽ മാതൃകയായി സൗത്ത് ഇന്ത്യൻ ബാങ്ക്; 46 ശതമാനം ജീവനക്കാരും വനിതകൾ