പിസിഒഡി; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചിലത്

Web Desk   | Asianet News
Published : May 01, 2020, 09:09 AM ISTUpdated : May 01, 2020, 09:15 AM IST
പിസിഒഡി; സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചിലത്

Synopsis

ആഴ്ചകളോ മാസങ്ങളോ ആർത്തവം വൈകുക, വലിയ ഇടവേളകൾക്കു ശേഷം അമിതമായോ കൂടുതൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്നതോ ആയ രക്തസ്രാവം ഉണ്ടാകുക, ആർത്തവം തന്നെ നിലച്ചുപോകുക, അമിതവണ്ണം, മുഖക്കുരു, പുരുഷന്മാരിൽ കാണപ്പെടുന്ന തരത്തിലുള്ള രോമവളർച്ച എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാവാം.

സ്ത്രീകള്‍ക്കിടയില്‍ ഏറ്റവുമധികം കാണപ്പെടുന്ന ആരോഗ്യപ്രശ്‌നമാണ് പിസിഒഡി (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം). സ്ത്രീകളില്‍ പുരുഷ ഹോര്‍മോണായ 'ആന്‍ട്രോജെനു'കളുടെ അളവ് അനിയന്ത്രിതമായി കൂടുകയും തല്‍ഫലമായി അണ്ഡോത്പാദനം തകരാറിലാവുകയും അത് ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് കാരണമാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പിസിഒഡി എന്ന് പറയുന്നത്. ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാവുകയും ചിലപ്പോഴൊക്കെ അത് മാനസിക ബുദ്ധിമുട്ടുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

പിസിഒഡിയെ അകറ്റാന്‍ ജീവിതത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍...

ആഴ്ചകളോ മാസങ്ങളോ ആർത്തവം വൈകുക, വലിയ ഇടവേളകൾക്കു ശേഷം അമിതമായോ കൂടുതൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്നതോ ആയ രക്തസ്രാവം ഉണ്ടാകുക, ആർത്തവം തന്നെ നിലച്ചുപോകുക, അമിതവണ്ണം, മുഖക്കുരു, പുരുഷന്മാരിൽ കാണപ്പെടുന്ന തരത്തിലുള്ള രോമവളർച്ച എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാവാം. പിസിഒഡിയെ ചെറുക്കാൻ ആദ്യം ചെയ്യേണ്ടത് ബാലന്‍സ് ഡയറ്റ് ശീലമാക്കുക അതൊടൊപ്പം ക്യത്യമായ വ്യായാമവും. 

വ്യായാമവും പിസിഒഡിയെ ചെറുക്കാനുള്ള മികച്ചൊരു മാർ​ഗമാണ്. വലിയ തോതിലല്ലെങ്കില്‍പ്പോലും ശരീരം അനങ്ങുന്ന വിധം എന്തെങ്കിലും വ്യായാമം നിത്യവും ശീലിക്കണം. ശരീരത്തിലെ പിഎച്ച് ലെവല്‍ എപ്പോഴും ക്രമപ്പെടുത്തുക എന്നതും പ്രധാനമാണ്.പിസിഒഡി പ്രശ്നമുള്ളവർ വെറും വയറ്റിൽ രാവിലെ ചെറുചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക.

പിസിഒ‍‍ഡിയുള്ളവർ ഇവ ഒഴിവാക്കുക....

ശരീരത്തിന് ആവശ്യമായ വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവയെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് പ്രതിരോധശേഷി കൂട്ടുകയും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ കാലറി ഏറെയുളള പ്രഭാത ഭക്ഷണവും കാലറി ഒട്ടുമില്ലാത്ത അത്താഴവും ശീലിക്കുന്നത് പിസിഒഡിയ്ക്കു പരിഹാരം കാണാനും കഴിയുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

പിസിഒഡി പ്രശ്നമുള്ളവർ റെഡ് മീറ്റ് (ചിക്കന്‍, ബീഫ്, മട്ടന്‍ എന്നിവ) പരമാവധി ഒഴിവാക്കുക. കാരണം, ഇവ കഴിക്കുന്നത് വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് അപ്പോളോ ആശുപത്രിയിലെ കൺസൾട്ടന്റ് ന്യൂട്രീഷ്യനിസ്റ്റ് ഡോ. പ്രിയങ്ക രോഹത്ഗി പറയുന്നു.പച്ച നിറത്തിലുള്ള ഇലക്കറികള്‍,  ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നും ഡോ. പ്രിയങ്ക പറയുന്നു.

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ