'നിങ്ങളുടെ ശരീരം എപ്രകാരമാണോ അതിൽ ആർക്കും വിശദീകരണം നൽകേണ്ടതില്ല': സമീറ റെഡ്ഡി

Web Desk   | Asianet News
Published : Oct 21, 2021, 01:31 PM IST
'നിങ്ങളുടെ ശരീരം എപ്രകാരമാണോ അതിൽ ആർക്കും വിശദീകരണം നൽകേണ്ടതില്ല': സമീറ റെഡ്ഡി

Synopsis

'നിങ്ങളുടെ ശരീരം എങ്ങനെയാണോ അതിനെ കുറിച്ച് ആരോടും വിശദീകരണം നൽകേണ്ടതില്ല. നിങ്ങളുടെ ശരീരം എന്തുകൊണ്ടാണ് പ്രത്യേകരീതിയിൽ ഇരിക്കുന്നത് എന്നതിന് കാരണമോ ന്യായമോ നിങ്ങൾ നൽകേണ്ടതില്ല...'- സമീറ റെഡ്ഡി

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ സജീവമായിരുന്ന താരമാണ് സമീറ റെഡ്ഡി. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ നിറഞ്ഞു താരം നിൽക്കുകയാണ്. താരത്തിന്റെ നിലപാടുകളാണ് വ്യത്യസ്തയാക്കുന്നത്. ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും പ്രസവശേഷം സ്ത്രീകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുമെല്ലാം സമീറ തുറന്നെഴുതാറുണ്ട്.

ഇപ്പോഴിതാ, അത്തരമൊരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് താരം ഇവിടെ. നിങ്ങളുടെ ശരീരം എങ്ങനെയാണോ അതിനെ കുറിച്ച് ആരോടും വിശദീകരണം നൽകേണ്ടതില്ല. നിങ്ങളുടെ ശരീരം എന്തുകൊണ്ടാണ് പ്രത്യേകരീതിയിൽ ഇരിക്കുന്നത് എന്നതിന് കാരണമോ ന്യായമോ നിങ്ങൾ നൽകേണ്ടതില്ല. പ്രസവത്തെ തുടർന്നാണ് ഭാരം കൂടിയതെന്ന 'ന്യായം' ഞാൻ പറയുന്നുണ്ടെന്ന് പലരും പറയുന്നതു കേട്ടു. പക്ഷേ ഞാൻ അതിനെതിരാണ്. വണ്ണം എപ്പോൾ വേണമെങ്കിലും ആർക്കും വരാം.. - സമീറ കുറിച്ചു.

അമ്മയാവുന്നതിന് മുമ്പും പലതവണ തനിക്ക് വണ്ണം കൂടിയിട്ടുണ്ടെന്നും സമീറ പറയുന്നു. ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായി പ്രതികരിക്കുന്ന നടിയാണ് സമീറ റെഡ്ഡി. സമൂഹം കൽപ്പിക്കുന്ന അഴകിന്റെ അളവുകോലുകൾക്ക് പിന്നാലെ പോകുന്നതിൽ അർത്ഥമില്ലെന്നും സ്വന്തം ആരോഗ്യത്തിലും സന്തോഷത്തിലുമാണ് ശ്രദ്ധിക്കേണ്ടതെന്നും സമീറ പറയുന്നു.

 imperfectlyperfect എന്ന ഹാഷ്ടാഗ് നൽകിയാണ് സമീറ തന്റെ പഴയ ഫോട്ടോയും ഏറ്റവും ഒടുവിലത്തെ ഫോട്ടോയും പങ്കുവച്ചിരിക്കുന്നത്. ബോഡി ഷെയ്മിങ് നേരിടുന്നവർക്ക് ആത്മവിശ്വാസം നൽകുന്നതാണ് സമീറയുടെ ഓരോ പോസ്റ്റുകളും.

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി