'തനിക്ക് ക്വാർട്ടർ സെഞ്ച്വറി ആയി'; അമ്മയ്ക്ക് ആശംസയുമായി സാറ അലി ഖാൻ

Published : Aug 13, 2020, 02:20 PM ISTUpdated : Aug 13, 2020, 02:22 PM IST
'തനിക്ക് ക്വാർട്ടർ സെഞ്ച്വറി ആയി'; അമ്മയ്ക്ക്  ആശംസയുമായി സാറ അലി ഖാൻ

Synopsis

അമ്മ അമൃത സിങ്ങിനും സഹോദരൻ ഇബ്രാഹിമിനുമൊപ്പം ​ഗോവയിലാണ്  സാറ ജന്മദിനം ആഘോഷിച്ചത്. 

ധാരാളം ആരാധകരുളള ബോളിവുഡ് യുവനടിയാണ് സാറ അലി ഖാന്‍. അമ്മ അമൃത സിങ്ങിന്റേയും അച്ഛന്‍ സെയ്ഫ് അലി ഖാന്റേയും വഴിയിലൂടെ അഭിനയം തന്നെ കരിയറായി തിരഞ്ഞെടുത്ത സാറ ബിടൗണിലെ  ഒരു ഫിറ്റ്നസ് ക്വീനും കൂടിയുമാണിപ്പോള്‍. കഴിഞ്ഞ ദിവസമായിരുന്നു സാറയുടെ ജന്മദിനം. 

 

ഇരുപത്തിയഞ്ചാം ജന്മദിനമാഘോഷിച്ച സാറയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അമ്മ അമൃത സിങ്ങിനും സഹോദരൻ ഇബ്രാഹിമിനുമൊപ്പം ​ഗോവയിലാണ്  സാറ ജന്മദിനം ആഘോഷിച്ചത്. 

 

 

അതിനിടെ തന്റെ ജന്മദിനത്തിന് അമ്മയ്ക്ക് ആശംസകൾ നേര്‍ന്ന സാറയുടെ ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.  വളർത്തു നായകൾക്കൊപ്പമിരിക്കുന്ന അമൃത സിങ്ങിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച് സാറ കഴിഞ്ഞ ദിവസം ഇങ്ങനെ കുറിച്ചു.."ക്വാർട്ടർ സെഞ്ച്വറി ആയി.. പട്ടിക്കുഞ്ഞുങ്ങളുടെ അമ്മയിൽ നിന്ന് മനുഷ്യ കുഞ്ഞിന്റെ അമ്മയിലേക്ക് .. ഒരുപാട് ഇഷ്ടം അമ്മ..."

അമ്മയുമായുള്ള ചിത്രങ്ങള്‍ എപ്പോഴും സാറ പങ്കുവയ്ക്കാറുണ്ട്. എന്തായാലും സാറയുടെ ഈ സ്പെഷ്യല്‍ പോസ്റ്റ് ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് കമന്‍റുകളിലൂടെ  മനസ്സിലാകുന്നത്. 

 

 

അതിനിടെ ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് സാറയ്ക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. കരീന കപൂർ ഖാനും സാറയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

 

Also Read: 'ഒരുപാട് പിസ കഴിച്ചോളൂ', സാറാ അലി ഖാന്റെ ക്യുട്ട് ഫോട്ടോയുമായി ആശംസകള്‍ നേര്‍ന്ന് കരീന കപൂര്‍

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി കരീന സെയ്ഫ് ജോഡി...

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ