'ഞാൻ ഭാ​ഗ്യവതിയായ അമ്മയാണ്'; മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് സണ്ണി ലിയോൺ

Web Desk   | Asianet News
Published : Apr 26, 2020, 06:01 PM ISTUpdated : Apr 27, 2020, 05:37 PM IST
'ഞാൻ ഭാ​ഗ്യവതിയായ അമ്മയാണ്';  മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് സണ്ണി ലിയോൺ

Synopsis

നാലുവയസ്സുകാരിയായ മകള്‍ നിഷയ്‌ക്കൊപ്പമുള്ള വീഡിയോയാണ് സണ്ണി ലിയോണ്‍ പങ്കുവച്ചിരിക്കുന്നത്.'' നിഷ, നീ എന്തൊരു സുന്ദരിയാണ്, ഞാന്‍ ഭാഗ്യവതിയായ അമ്മയാണ്'' എന്ന‌ അടിക്കുറിപ്പോടെയാണ് സണ്ണി ലിയോണ്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും കടന്നുവന്ന താരമാണ് സണ്ണി ലിയോണ്‍. വിമർശനങ്ങൾ കേൾക്കാൻ താൽപര്യമില്ലാത്ത സണ്ണി ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന്റെയും മക്കളുടെയും വിശേഷങ്ങൾ ആരാധകരോട് പങ്കുവയ്ക്കാറുമുണ്ട്. ഇവർക്ക് മൂന്ന് കുട്ടികളാണുള്ളത്. നിഷയാണ് മൂത്തത്. നിഷയെ സണ്ണിയും വെബ്ബറും ചേര്‍ന്ന് ദത്തെടുക്കുകയായിരുന്നു. ഇതിന് ശേഷം വാടക ഗർഭധാരണത്തിലൂടെ നോഹ്, അഷര്‍ എന്നി ഇരട്ടക്കുട്ടികളുടേയും അമ്മയും അച്ഛനുമായി ഇരുവരും.

നിഷയ്ക്ക് നാല് വയസ്സാണ് പ്രായം. ഇരട്ടക്കുട്ടികളായ നോഹയ്ക്കും ആഷറിനും രണ്ട് വയസ്സ് തികഞ്ഞു. നാലുവയസ്സുകാരിയായ മകള്‍ നിഷയ്‌ക്കൊപ്പമുള്ള വീഡിയോയാണ് സണ്ണി ലിയോണ്‍ പുതിയതായി പങ്കുവച്ചിരിക്കുന്നത്.'' നിഷ, നീ എന്തൊരു സുന്ദരിയാണ്, ഞാന്‍ ഭാഗ്യവതിയായ അമ്മയാണ്'' എന്ന‌ അടിക്കുറിപ്പോടെയാണ് സണ്ണി ലിയോണ്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സണ്ണി വീട്ടില്‍ എങ്ങനെയാണെന്ന് വെളിപ്പെടുത്തി ഡാനിയല്‍; പ്രതികാരം ചെയ്യുമെന്ന് താരം- വീഡിയോ...

'' അവള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആദ്യം കാണുന്നതും രാത്രി ഉറങ്ങും മുമ്പ് അവസാനമായി കാണുന്നതും   ഞങ്ങളെയാണ്. അവളുടെ ഡയപ്പര്‍ മാറ്റുന്നത് ഞങ്ങളാണ്. ഒന്നിരിച്ചിരുന്ന് ടിവി കാണും. ഒരു ദിവസം നിരവധി തവണ അവളെ  പാര്‍ക്കിലേക്ക് കൊണ്ടു പോകും. നിഷയ്ക്ക് സ്വന്തം മുറിയുണ്ട്. അവളുടെ ആ സ്‌പെയ്‌സ് നിഷ ഇഷ്ടപ്പെടുന്നു'' -; ഒരു അഭിമുഖത്തില്‍ നിഷയെ കുറിച്ച് സണ്ണി ലിയോണ്‍ പറഞ്ഞത് ഇങ്ങനെയാണ്. 2011 ജനുവരിയിലാണ് സണ്ണി ലിയോണ്‍ ഡാനിയല്‍ വെബ്ബറിനെ വിവാഹം കഴിക്കുന്നത്. 2017 ജൂലൈയിലാണ് ഇരുവരും നിഷയെ ദത്തെടുത്തത്.

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ