Sunny leone Interview : 'ആ മുറിയിലുണ്ടായിരുന്ന ആരും എന്നെ സഹായിച്ചില്ല'; ദുരനുഭവം പങ്കുവച്ച് സണ്ണി ലിയോണ്‍

Published : Jan 03, 2022, 03:40 PM ISTUpdated : Jan 03, 2022, 04:32 PM IST
Sunny leone Interview :  'ആ മുറിയിലുണ്ടായിരുന്ന ആരും എന്നെ സഹായിച്ചില്ല'; ദുരനുഭവം പങ്കുവച്ച് സണ്ണി ലിയോണ്‍

Synopsis

അഡൽറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഭൂതകാലത്തെ കുറിച്ച് അശ്ലീലച്ചുവയോടെ അയാൾ ചോദിച്ച കാര്യങ്ങൾ തനിക്ക്അ സ്വസ്ഥതയുണ്ടാക്കിയതായും സണ്ണി പറയുന്നു. 

ഒരു അഭിമുഖത്തിനിടെ നേരിട്ട ദുരനുഭവം പങ്കുവച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍ (Sunny leone). അഭിമുഖം ചെയ്യാനെത്തിയ ആളിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം മാനസികമായി തളർത്തി എന്നും താരം പറയുന്നു. 2016ല്‍ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തെ (interview) കുറിച്ചായിരുന്നു സണ്ണിയുടെ പ്രതികരണം.

അഡൽറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഭൂതകാലത്തെ കുറിച്ച് അശ്ലീലച്ചുവയോടെ അയാൾ ചോദിച്ച കാര്യങ്ങൾ തനിക്ക് അസ്വസ്ഥതയുണ്ടാക്കിയതായും സണ്ണി പറയുന്നു. അപ്പോൾ ആ മുറിയിലുണ്ടായിരുന്ന ആരും അയാളുടെ പെരുമാറ്റത്തെ എതിർത്തില്ലെന്നും തന്നെ ആരും സഹായിച്ചില്ലെന്നും സണ്ണി പറയുന്നു. 

അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു തനിക്കുണ്ടായ ഈ പഴയ അനുഭവത്തെ കുറിച്ച് സണ്ണി സംസാരിച്ചത്. 'എന്നെ കുറിച്ചുള്ള മുൻധാരണയിൽ അപമാനിക്കുന്ന രീതിയിലായിരുന്നു അയാളുടെ ചോദ്യം. അഭിമുഖം നടക്കുന്ന മുറിയിൽ അന്ന് നിരവധി പേർ കാഴ്ചക്കാരായി ഉണ്ടായിരുന്നു. എന്നാൽ ആരും അയാളുടെ വാക്കുകളെ ചോദ്യം ചെയ്തില്ല. അത് നിർത്താൻ ആരും ആവശ്യപ്പെട്ടില്ല. ആരും എന്നെ സഹായിച്ചില്ല'- സണ്ണി പറഞ്ഞു.

ഈ സംഭവം തന്നെ സാരമായി ബാധിച്ചതായും അതുണ്ടാക്കിയ മാനസികാഘാതത്തിൽ നിന്നും പുറത്തു കടക്കാൻ കുറച്ച് നാളുകള്‍ എടുത്തെന്നും താരം പറയുന്നു. എന്നാൽ താന്‍ ആ അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോയില്ലെന്നും സണ്ണി പറയുന്നുണ്ട്. ‘ഇത്തരം അനീതികൾ നിങ്ങൾക്ക് നേരിടേണ്ടി വരുമ്പോള്‍ കൂടെയുള്ളവര്‍ മൗനം പാലിക്കുന്നത് എത്ര വലിയ ആഘാതമായിരിക്കും സമ്മാനിക്കുക? എന്നെ അത് മാനസികമായി വേദനിപ്പിച്ചു'- സണ്ണി കൂട്ടിച്ചേര്‍ത്തു. 

Also Read: കൊവിഡ് ബാധിച്ച് കോമയിലായ നഴ്‌സിന് വയാഗ്രയുടെ സഹായത്തോടെ പുനർജ്ജന്മം

PREV
click me!

Recommended Stories

'യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ
20 വർഷം സിംഗിൾ മദർ, അമ്മയ്ക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കള്‍