കിടക്കയില്‍ ജീവിതം തള്ളി നീക്കുന്ന വയോധികയുടെ 88-ാം പിറന്നാള്‍ ആഘോഷമാക്കി ആശുപത്രി അധികൃതര്‍

Published : Jul 31, 2021, 08:12 PM ISTUpdated : Jul 31, 2021, 08:18 PM IST
കിടക്കയില്‍ ജീവിതം തള്ളി നീക്കുന്ന വയോധികയുടെ 88-ാം പിറന്നാള്‍ ആഘോഷമാക്കി ആശുപത്രി അധികൃതര്‍

Synopsis

റോസ് എന്ന വയോധികയുടെ 88-ാം പിറന്നാള്‍ ദിവസം അപ്രതീക്ഷിതമായി ആശുപത്രിയില്‍ പിറന്നാള്‍ പാര്‍ട്ടി ഒരുക്കുകയായിരുന്നു. 

ആശുപത്രി കിടക്കയില്‍ ജീവിതം തള്ളി നീക്കുന്ന ഈ അമ്മയ്ക്ക് തന്‍റെ 88 -ാം പിറന്നാള്‍ ഒരിക്കലും  മറക്കാനാവില്ല. യുകെയിലെ ഹോസ്‌പൈസ്  കെയര്‍ സെന്ററിലെ രോഗിയുടെ പിറന്നാള്‍ ആഘോഷമാക്കുകയായിരുന്നു ആശുപത്രി അധികൃതര്‍. 

റോസ് എന്ന വയോധികയുടെ 88-ാം പിറന്നാള്‍ ദിവസം അപ്രതീക്ഷിതമായി ആശുപത്രിയില്‍ പിറന്നാള്‍ പാര്‍ട്ടി ഒരുക്കുകയായിരുന്നു. കട്ടിലില്‍ ഇവരെ ആശുപത്രി പുന്തോട്ടത്തിലേയ്ക്ക്  ആഘോഷങ്ങളില്‍ പങ്കെടുക്കാനായി എത്തിക്കുകയും ചെയ്തു. ഒരു സംഗീത സദസ്സാണ് ഈ അമ്മയ്ക്കായി ആശുപത്രി അധികൃതര്‍ ഒരുക്കിയത്. മഞ്ഞ ഗൗണില്‍ എത്തിയ ഗായിക നിക്കോള്‍ മനോഹരമായ ഗാനങ്ങള്‍ കൊണ്ട് വയോധികയുടെ ദിവസം ധന്യമാക്കി.

പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് കേക്ക് മുറിക്കുകയും ചെയ്തു. ആശുപത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. രോഗികളുടെ മാനസിക സന്തോഷത്തിന് വേണ്ടിയാണിതെന്നും പോസ്റ്റില്‍ പറയുന്നു. 

 

Also Read:വാര്‍ധക്യത്തിലും വിശ്രമമില്ല; വൈറലായി ജ്യൂസ് വില്‍പന നടത്തുന്ന വൃദ്ധ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'താഴേക്കിറങ്ങുന്നതിന് അനുസരിച്ച് ശ്വാസം കിട്ടാതെ വരും'; എങ്കിലും 75കാരിയായ 'കുഞ്ഞുപെണ്ണ്' സ്മാർട്ടാണ്
വനിതാദിനത്തില്‍ അറിയാന്‍, ഗ്രാമീണ സ്ത്രീകള്‍ സാമ്പത്തികമായും സ്‌ട്രോംഗ് ആണ്, വീട്ടുചെലവ് മാത്രമല്ല, സമ്പാദ്യവും അവരുടെ കയ്യില്‍ ഭദ്രം! സര്‍വേ പുറത്ത്