ലോകത്തിലെ ഏറ്റവും വലിപ്പമേറിയ വായ്; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി യുവതി

Published : Jul 31, 2021, 03:48 PM ISTUpdated : Jul 31, 2021, 03:50 PM IST
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ വായ്; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി യുവതി

Synopsis

6.52 സെന്‍റിമീറ്ററാണ് സാമന്തയുടെ വായുടെ വലിപ്പം. തന്‍റെ വായുടെ വലിപ്പം കാണിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും സാമന്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. 

നിങ്ങള്‍ക്ക് ഒരു ആപ്പിള്‍ മുഴുവനായി വായിലാക്കാന്‍ കഴിയുമോ? കഴിയുമെന്ന് തെളിയിക്കുകയാണ് മുപ്പത്തൊന്നുകാരിയായ യുഎസ് സ്വദേശി സാമന്ത രാംസ്‌ഡെല്‍. തന്‍റെ വലിപ്പമേറിയ വായ് കൊണ്ടു ഗിന്നസ് റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് സാമന്ത. 

6.52 സെന്‍റിമീറ്ററാണ് സാമന്തയുടെ വായുടെ വലിപ്പം. കുട്ടിക്കാലത്ത് വായുടെ വലിപ്പം കാരണം പലരും സാമന്തയെ പരിഹസിക്കുമായിരുന്നു എന്നും അവര്‍ പറയുന്നു. തന്‍റെ വായുടെ വലിപ്പം കാണിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും സാമന്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

ഇത് കണ്ട് പലരും സാമന്തയുടെ വായിനെ പ്രശംസിച്ചതോടെയാണ് സാമന്ത ഗിന്നസ് റെക്കോര്‍ഡില്‍ ഒരു കൈ നോക്കാന്‍ തീരുമാനിച്ചത്. ടിക്‌ടോക്കിലും വൈറലായിരുന്നു സാമന്ത.

 

Also Read: പ്രായമൊക്കെ വെറും നമ്പറല്ലേ; മിസ് ടെക്‌സാസ് സീനിയര്‍ കിരീടമണിഞ്ഞ് അറുപത്തിമൂന്നുകാരി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി