Sushmita Sen: വർക്കൗട്ട് ചെയ്യാൻ തോന്നുന്നില്ലെങ്കിലെന്ത്? പെൺമക്കൾക്കൊപ്പം നൃത്തം ചെയ്ത് സുസ്മിത സെൻ

Published : Jan 12, 2022, 08:56 AM IST
Sushmita Sen: വർക്കൗട്ട് ചെയ്യാൻ തോന്നുന്നില്ലെങ്കിലെന്ത്? പെൺമക്കൾക്കൊപ്പം നൃത്തം ചെയ്ത് സുസ്മിത സെൻ

Synopsis

താരത്തിന്‍റെ വർക്കൗട്ട് വീഡിയോകള്‍ക്കും വലിയ ആരാധകരാണുള്ളത്. ഇപ്പോഴിതാ പെൺമക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന വീ‍ഡിയോ ആണ് സുസ്മിത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

നാല്‍പത്തിയഞ്ച് കടന്നിട്ടും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്ന ബോളിവുഡ്  നടിയാണ് സുസ്മിത സെന്‍ (Sushmita Sen). മിസ് യൂണിവേഴ്സ് (miss universe) അടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരം, തന്‍റെ വ്യക്തി ജീവിതം കൊണ്ടും പലര്‍ക്കും പ്രചോദനമായി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ (social media) സജീവമായ സുസ്മിത, തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

താരത്തിന്‍റെ വർക്കൗട്ട് വീഡിയോകള്‍ക്കും വലിയ ആരാധകരാണുള്ളത്. ഇപ്പോഴിതാ പെൺമക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന വീ‍ഡിയോ ആണ് സുസ്മിത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. മക്കളായ റെനെയ്ക്കും അലിസയ്ക്കുമൊപ്പം നൃത്തം ചെയ്യുന്ന സുസ്മിതയെ ആണ് വീഡിയോയില്‍ കാണുന്നത്. വർക്കൗട്ട് ചെയ്യാൻ തോന്നുന്നില്ലെങ്കിൽ പകരം നൃത്തം ചെയ്ത് കലോറിയെ ഇല്ലാതാക്കാം എന്നാണ് താരം പറയുന്നത്. 

 

'വർക്കൗട്ട് ചെയ്യാൻ തോന്നുന്നില്ലേ? സാരമില്ല, നൃത്തം ചെയ്യാം' എന്ന ക്യാപ്ഷനോടെയാണ് സുസ്മിത വീഡിയോ പങ്കുവച്ചത്. അമ്മയുടെ അഭിമാനം എന്നു പറഞ്ഞ് മക്കളെ ടാ​ഗ് ചെയ്തിട്ടുമുണ്ട് സുസ്മിത. വീഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. അമ്മയുടെയും മക്കളുടെയും തകർപ്പ‍ൻ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേര്‍ കമന്‍റ് ചെയ്യുകയും ചെയ്തു. 

Also Read: സറോഗസ്സിയെക്കുറിച്ചും ദത്തെടുക്കലിനെക്കുറിച്ചും മനസ്സ് തുറന്ന് സണ്ണി ലിയോൺ

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി