ഉറങ്ങാൻ പോകുമ്പോൾ ഈ മൂന്ന് കാര്യങ്ങൾ നിർബന്ധം; കരീന പറയുന്നു

Web Desk   | Asianet News
Published : Apr 16, 2021, 06:49 PM ISTUpdated : Apr 16, 2021, 07:39 PM IST
ഉറങ്ങാൻ പോകുമ്പോൾ ഈ മൂന്ന് കാര്യങ്ങൾ നിർബന്ധം; കരീന പറയുന്നു

Synopsis

ഉറങ്ങാനായി പോകുമ്പോൾ കിടക്കയിലേക്ക് കരുതുന്ന മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണെന്നാണ് കരീന വെളിപ്പെടുത്തിയത്. ഒരു വൈൻ ബോട്ടിൽ, പൈജാമ, സെയ്ഫ് അലി ഖാൻ, എന്നാണ് കരീന നൽകിയ മറുപടി.

ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് കരീന കപൂര്‍. ഫിറ്റനസിന് പ്രധാന്യം കൊടുക്കുന്നത് പോലെ തന്നെ ഭക്ഷണത്തിലും ഏറെ പ്രധാന്യം നൽകുന്ന നടിയാണ് കരീന. ചിട്ടയോടെയുള്ള ഭക്ഷണശീലമാണ് പിന്തുടരുന്നതെന്ന് കരീന അടുത്തിടെ വ്യക്തമാക്കിയിരുന്നു. 

സ്റ്റാർVsഫുഡ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയ കരീന പാചകത്തെ കുറിച്ചും ഇഷ്ടഭക്ഷണത്തെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ്. സ്വന്തമായി ഒരു പിസയാണ് കരീന പരിപാടിയിൽ തയ്യാറാക്കിയത്. പാചകത്തിനിടയിൽ വീട്ടിലെ അടുക്കള പരീക്ഷണങ്ങളെക്കുറിച്ചും നടി പങ്കുവച്ചു.

'ലോക്ക്ഡൗൺ കാലത്ത് ഭർത്താവ് സെയ്ഫ് ധാരാളം പാചക പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഞാൻ അധികം അൽപം പോലും പരീക്ഷണം നടത്തിയിട്ടില്ല. ബനാന ബ്രെഡ് ഉണ്ടാക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഉണ്ടാക്കിയില്ല, പക്ഷെ സെയ്ഫ് ഒരുപാട് വിഭവങ്ങൾ പരീക്ഷിച്ചു...' - കരീന പറഞ്ഞു.

മറ്റൊരു കാര്യം കൂടി പരിപാടിയ്ക്കിടെ കരീന വെളിപ്പെടുത്തി.  ഉറങ്ങാനായി പോകുമ്പോൾ കിടക്കയിലേക്ക് കരുതുന്ന മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണെന്നാണ് കരീന വെളിപ്പെടുത്തിയത്. ഒരു വൈൻ ബോട്ടിൽ, പൈജാമ, സെയ്ഫ് അലി ഖാൻ, എന്നാണ് കരീന നൽകിയ മറുപടി.

'സ്ത്രീകൾക്ക് അസാധ്യമായി ഒന്നുമില്ല'; വനിതാ ദിനത്തിൽ കുഞ്ഞിനൊപ്പമുള്ള ചിത്രവുമായി കരീന കപൂർ

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ