ഇത് കൗമാരം മുതലുള്ള ചര്‍മ്മപ്രശ്നം; തുറന്നുപറഞ്ഞ് യാമി ഗൗതം

By Web TeamFirst Published Oct 8, 2021, 4:56 PM IST
Highlights

കൗമാരക്കാലം മുതൽ താൻ ഈ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്നും യാമി പറയുന്നു. ചർമ്മം കെരാറ്റിൻ കൂടുതൽ ഉത്പാദിപ്പിക്കുക വഴി ചെറിയ കുരുക്കളും പാടുകളും ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. 

താൻ കടന്നുപോയിക്കൊണ്ടിരിക്കുന്ന ശാരീരികാവസ്ഥയെക്കുറിച്ച് തുറന്നുപറയുകയാണ് ബോളിവുഡ് നടി യാമി ഗൗതം (Yami Gautam). 'കെരാറ്റോസിസ് പിലാരിസ്' (keratosis pilaris) എന്ന ചർമ്മത്തെ ബാധിക്കുന്ന അവസ്ഥയെക്കുറിച്ചാണ് യാമി ഇന്‍സ്റ്റഗ്രാമിലൂടെ (instagram) പങ്കുവച്ചത്. 

കൗമാരക്കാലം മുതൽ താൻ ഈ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്നും യാമി പറയുന്നു. ചർമ്മം കെരാറ്റിൻ കൂടുതൽ ഉത്പാദിപ്പിക്കുക വഴി ചെറിയ കുരുക്കളും പാടുകളും ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. കൈകളിലും തുടകളിലും മുഖത്തുമൊക്കെയാണ് ഇവ കൂടുതലും കാണുന്നത്. 

വർഷങ്ങളായി കടന്നുപോകുന്ന ഈ അവസ്ഥയോടുള്ള എല്ലാ ഭയത്തെയും അരക്ഷിതാവസ്ഥയെയും മാറ്റിനിര്‍ത്തി പൂർണമനസ്സോടെ കുറവുകളെ സ്നേഹിക്കാനും സ്വീകരിക്കാനും ഇപ്പോള്‍ തനിക്ക് കഴിഞ്ഞുവെന്നും യാമി പറയുന്നു. ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള തന്റെ ചിത്രങ്ങളിലുള്ള പാടുകൾ മറയ്ക്കുന്ന നടപടിക്രമത്തിനിടെയാണ് ഈ അവസ്ഥയെ കുറിച്ച് തുറന്നുപറയാന്‍ താരം തീരുമാനിച്ചത്. ചർമ്മത്തി‍ലെ പാടുകൾ മറയ്ക്കാനോ കണ്ണിന് താഴെയുള്ള ഭാഗം മനോഹരമാക്കാനോ അരക്കെട്ട് പാകപ്പെടുത്തി അവതരിപ്പിക്കാനോ തോന്നുന്നില്ല. എന്നിട്ടും അവ സുന്ദരമായിരിക്കുന്നു എന്നും യാമി കുറിച്ചു.  

 

Also Read: 'ഷോർട്ട്സ് ഇടുന്നത് ചാൻസ് കിട്ടാനാണോ മോളൂസേ?' സദാചാര ആങ്ങളമാര്‍ക്കുള്ള മറുപടിയുമായി സാനിയ ഇയ്യപ്പൻ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!