അഡ്വഞ്ചർ ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഇത്തവണത്തെ കൺവെൻഷൻ കശ്മീരിൽ

Published : Nov 21, 2025, 04:30 PM IST
ATOAI

Synopsis

അഡ്വഞ്ചർ ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 17-ാമത് വാർഷിക അഡ്വഞ്ചർ കൺവെൻഷൻ 2025 ഡിസംബറിൽ ശ്രീനഗറിൽ നടക്കും. ഇന്ത്യയെ ഈ രംഗത്ത് ഒരു ആഗോള നേതാവായി സ്ഥാപിക്കുകയാണ് ലക്ഷ്യം. 

ശ്രീനഗര്‍: 17-ാമത് വാർഷിക അഡ്വഞ്ചർ കൺവെൻഷൻ 2025 ഡിസംബർ 17 മുതൽ 20 വരെ ജമ്മു കശ്മീരിലെ ശ്രീനഗറിൽ നടക്കുമെന്ന് അഡ്വഞ്ചർ ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ‌ജമ്മു കശ്മീർ സർക്കാരിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ കൺവെൻഷൻ ഇന്ത്യയിലുടനീളമുള്ള വ്യവസായ പ്രമുഖരെയും നയരൂപീകരണ വിദഗ്ധരെയും പങ്കാളികളെയും ഒരു കുടക്കീഴിൽ ഒന്നിപ്പിക്കും.

സാഹസിക യാത്രകളെ പുനരുജ്ജീവിപ്പിക്കുക, സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്ന നിയമങ്ങൾ ശക്തിപ്പെടുത്തുക, ഉത്തരവാദിത്ത സാഹസിക വിനോദസഞ്ചാരത്തിൽ ഇന്ത്യയെ ​ഗ്ലോബൽ ലീഡറായി സ്ഥാപിക്കുക എന്നിവയിലായിരിക്കും കൺവെൻഷൻ ശ്രദ്ധ കേന്ദ്രീകരിക്കുക. കശ്മീരിലെ മഞ്ഞുമൂടിയ കൊടുമുടികളുടെയും, പുൽമേടുകളുടെയും, ശാന്തമായ താഴ്‌വരകളുടെയും മനോഹരമായ പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്ന ഈ കൺവെൻഷനിലൂടെ ജമ്മു കശ്മീർ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന സന്ദേശമാണ് നൽകുന്നത്.

സാഹസിക ടൂറിസത്തിലെ പ്രമുഖർ നയിക്കുന്ന മുഖ്യ സെഷനുകളും പാനൽ ചർച്ചകൾ, സുരക്ഷ, സുസ്ഥിരത, നവീകരണം, നൈപുണ്യ വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വർക്ക്‌ഷോപ്പുകളും മാസ്റ്റർ ക്ലാസുകളും, സാഹസിക മേഖലയിലെ മികച്ച പ്രവർത്തനരീതികളെയും മികച്ച സംഭാവനകളെയും അംഗീകരിക്കുന്ന മികവിനുള്ള അവാർഡുകൾ, ദുർബലമായ പ്രകൃതിദത്ത ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനൊപ്പം പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്ന പരിസ്ഥിതി സൗഹൃദ സാഹസിക ടൂറിസം മാതൃകകൾ പ്രദർശിപ്പിക്കുന്ന പഹൽഗാമിൽ ഫീൽഡ് വിസിറ്റ് തുടങ്ങിയവ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ ഉൾപ്പെടും.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല