മല്ലൂസിന് ഒരു ​ഗുഡ് ന്യൂസ്; 'ക്രിസ്മസ് ബമ്പറു'മായി റെയിൽവേ! ​ഗോവ ഉൾപ്പെടെ കറങ്ങാം, സ്പെഷ്യൽ ട്രെയിൻ യാത്ര ഡിസംബർ 20ന്

Published : Nov 21, 2025, 01:44 PM IST
Train

Synopsis

തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് ഗോവ, മുംബൈ, അജന്ത-എല്ലോറ, ഹൈദരാബാദ്, പുതുച്ചേരി തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ഈ യാത്ര ഡിസംബര്‍ 20നാണ് പുറപ്പെടുക. 

കൊച്ചി: ഇന്ത്യൻ റെയിൽവേയുടെ അഭിമാന പദ്ധതിയായ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ, ക്രിസ്മസ് അവധിക്കാലം ലക്ഷ്യമിട്ട് ഒരു പ്രത്യേക ട്രെയിൻ യാത്ര സംഘടിപ്പിക്കുന്നു. ​ഗോവ ഉൾപ്പെടെ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് 11 ദിവസത്തെ ഈ യാത്ര ഒരുക്കിയിരിക്കുന്നത്. ടൂർ ടൈംസുമായി സഹകരിച്ചാണ് യാത്ര ഒരുക്കുന്നത്. ഡിസംബർ 20-ന് തിരുവനന്തപുരത്തു നിന്ന് ട്രെയിൻ പുറപ്പെടും.

കേരളത്തിലെ സ്റ്റോപ്പുകൾ

കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാർക്ക് ട്രെയിനിൽ പ്രവേശിക്കാവുന്നതാണ്.

സന്ദർശിക്കുന്ന സ്ഥലങ്ങൾ

11 ദിവസം നീളുന്ന ഈ യാത്രയിൽ ഗോവ, മുംബൈ, ലോകപ്രശസ്തമായ അജന്താ-എല്ലോറ ഗുഹകൾ, ഹൈദരാബാദ്, പുതുച്ചേരി, വേളാങ്കണ്ണി/നാഗൂർ ദർഗ്ഗ തുടങ്ങിയ കേന്ദ്രങ്ങൾ സന്ദർശിക്കും.

പാക്കേജിന്റെ വിശദാംശങ്ങൾ

  • ഇൻഷുറൻസ് പരിരക്ഷ.
  • ഹോട്ടലുകളിലെ താമസസൗകര്യം.
  • കാഴ്ചകൾ കാണുന്നതിനായി പ്രത്യേക വാഹനങ്ങൾ.
  • മികച്ച ദക്ഷിണേന്ത്യൻ വിഭവങ്ങൾ.
  • രാത്രി താമസം. 
  • കാഴ്ചകൾ കാണാൻ പോകുമ്പോൾ ലഗേജ് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യം.
  • എൽ.‌ടി.‌സി/എൽ.‌എഫ്‌.സി സൗകര്യം.

എങ്ങനെ ബുക്ക് ചെയ്യാം?

യാത്രാ ബുക്കിങ്ങിനും മറ്റ് വിവരങ്ങൾക്കുമായി www.tourtimes.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, 7305858585 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.

PREV
Read more Articles on
click me!

Recommended Stories

ചൂടുകൊണ്ട് പൊറുതിമുട്ടിയോ? വേനലവധി അടിച്ചുപൊളിക്കാൻ വടക്കുകിഴക്കൻ ഇന്ത്യയിലെ ഈ 5 സ്ഥലങ്ങൾ പൊളിയാണ്
സ്വർഗത്തിൽ ചെന്നിറങ്ങിയ ഫീൽ! ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇന്ത്യയിലെ 5 ഗ്രാമങ്ങൾ