നദിയിലെ വെള്ളത്തിന്‌ ചോരയുടെ നിറം; സംഭവം ഇന്ത്യയിൽ! ഞെട്ടിക്കുന്ന കാഴ്ചയുടെ രഹസ്യം ഇതാണ്

Published : Dec 29, 2025, 09:02 PM IST
Bihars Khunia River

Synopsis

ബിഹാറിലെ ഖൂനിയ നദിയിലെ ജലം രക്തം പോലെ ചുവക്കുന്ന പ്രതിഭാസം സഞ്ചാരികളെ ആകർഷിക്കുന്നു. ഇതൊരു ദുരൂഹതയല്ല, മറിച്ച് നദിയുടെ ഉത്ഭവസ്ഥാനത്തുള്ള ഉയർന്ന ഇരുമ്പിന്റെ അംശം വായുവുമായി ചേർന്ന് ഓക്സിഡേഷൻ സംഭവിക്കുന്നതുകൊണ്ടാണ് ഈ നിറംമാറ്റം ഉണ്ടാകുന്നത്. 

നദിയുടെ വെള്ളം ചുവന്നാൽ ആരും ഒന്ന് ഞെട്ടും. എന്നാൽ ബിഹാറിലെ റോഹ്താസ് ജില്ലയിൽ ഒഴുകുന്ന ഒരു നദിക്ക് ഇത് പുതുമയല്ല. ‘ഖൂനിയ നദി’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ചെറുനദിയുടെ വെള്ളം രക്തം ഒഴുകുന്നതുപോലെ ചുവന്ന നിറത്തിൽ കാണപ്പെടുന്നതാണ് നാട്ടുകാരെയും സഞ്ചാരികളെയും ഒരുപോലെ അമ്പരപ്പിക്കുന്നത്. ആദ്യനോട്ടത്തിൽ ഇത് ഒരു ദുരൂഹതയോ ഭയപ്പെടുത്തുന്ന പ്രതിഭാസമോ ആയി തോന്നാമെങ്കിലും, ഇതിന് പിന്നിൽ ശാസ്ത്രീയമായ ഒരു കാരണം ഉണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഈ നദി ഒഴുകുന്ന പ്രദേശം പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതാണെങ്കിലും, ഖൂനിയ നദിയുടെ അസാധാരണമായ നിറമാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. ചില സമയങ്ങളിൽ മാത്രമല്ല, വർഷത്തിലെ പല ഘട്ടങ്ങളിലും വെള്ളം കടുത്ത ചുവപ്പ്–തവിട്ട് നിറത്തിലേക്ക് മാറുന്നതാണ് കണ്ടുവരുന്നത്. ഇതിനെ ചുറ്റിപ്പറ്റി പലവിധ കഥകളും അന്ധവിശ്വാസങ്ങളും പ്രചരിച്ചിരുന്നെങ്കിലും, വിദഗ്ധർ പറയുന്നത് ഇത് മനുഷ്യനിർമ്മിത മലിനീകരണമോ അത്ഭുത സംഭവമോ അല്ല, മറിച്ച് ഭൂമിയിലെ ഖനി ഘടനയുമായി ബന്ധപ്പെട്ട ഒരു സ്വാഭാവിക പ്രതിഭാസം മാത്രമാണെന്നാണ്.

ഖൂനിയ നദിയുടെ ഉത്ഭവ പ്രദേശങ്ങളിൽ ഇരുമ്പ് വലിയ അളവിൽ നിലനിൽക്കുന്നു. ഇരുമ്പ് കണികകൾ കലർന്ന വെള്ളം നദിയിലൂടെ ഒഴുകി വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഓക്സിഡേഷൻ എന്ന രാസപ്രക്രിയ നടക്കുന്നു. ഇതാണ് വെള്ളത്തിന് രക്തം പോലെയുള്ള ചുവപ്പ് നിറം നൽകുന്നത്. അതിനാൽ ഇത് അപകടകരമായ രാസമോ ജീവഹാനിയുണ്ടാക്കുന്ന പ്രതിഭാസമോ അല്ല. പൂർണമായും പ്രകൃതിദത്തവും ശാസ്ത്രീയവുമായ ഒരു സംഭവമാണ് എന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

ഈ അപൂർവ ദൃശ്യമാണ് ഖൂനിയ നദിയെ ഇപ്പോൾ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായി മാറ്റിയിരിക്കുന്നത്. സമീപ പ്രദേശങ്ങളിൽ നിന്ന് മാത്രമല്ല, ദൂരദേശങ്ങളിൽ നിന്നുമെത്തുന്നവർ പോലും ഈ ‘രക്തച്ചുവപ്പ് നദി’ കാണാൻ ആളുകൾ എത്തുന്നു. ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ, നദിയുടെ രഹസ്യത്തെക്കുറിച്ചുള്ള ചർച്ചകളും കൂടിയിട്ടുണ്ട്. കാഴ്ചയ്ക്ക് ഭയപ്പെടുത്തുന്നുവെങ്കിലും, ഇത് ആരോഗ്യപരമായി അപകടകരമാണെന്നതിന് തെളിവുകളില്ല എന്നാണ് അധികൃതർ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

വടകരക്കാർക്ക് കോളടിച്ചു! പോക്കറ്റ് കാലിയാക്കാതെ യാത്ര ചെയ്യാം, പുത്തൻ പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ
വർണങ്ങളിൽ മിന്നിത്തിളങ്ങി നെയ്യാർ ഡാം; വിസ്മയമായി ജംഗിൾ ഫിയെസ്റ്റ