വസന്തോത്സവവും ലൈറ്റും കാണാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്! ഇന്ന് വൈകിട്ട് 6 മുതൽ 8 വരെ കനകക്കുന്നിലേക്ക് പ്രവേശനമില്ല

Published : Dec 29, 2025, 11:46 AM IST
Vasantholsavam

Synopsis

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്ന് കോമ്പൗണ്ടിലേക്ക് ഇന്ന് വൈകുന്നേരം 6 മണി മുതൽ 8 മണി വരെ പൊതുജനങ്ങൾക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. 

തിരുവനന്തപുരം: വസന്തോത്സവം, ന്യൂ ഇയര്‍ ലൈറ്റിംഗ് എന്നിവയിലേക്കായി കനകക്കുന്ന് കോമ്പൗണ്ടിലേയ്ക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനത്തിൽ ഇന്ന് വൈകുന്നേരം 2 മണിക്കൂറോളം നിയന്ത്രണം ഏർപ്പെടുത്തും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുന്നതിനാൽ വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിപ്പ്.

ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് (ഡിസംബർ 29) വൈകിട്ട് 7 മണിയ്ക്കാണ് തിരുവനന്തപുരത്ത് എത്തുക. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എൽഎംഎസ് കോമ്പൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് ലോക്ഭവനിൽ താമസിക്കുന്ന ഉപരാഷ്ട്രപതി നാളെ (ഡിസംബർ 30) രാവിലെ 10ന് വർക്കല ശിവഗിരിയിൽ 93-ാമത് ശിവഗിരി സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരിച്ചു ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് എത്തി 12.05ന് മാർ ഇവാനിയോസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.25ന് തിരുവനന്തപുരം വിമാനത്തവളത്തിൽ നിന്നും തിരികെ പോകും.

PREV
Read more Articles on
click me!

Recommended Stories

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; തിങ്കളാഴ്ച വൈകുന്നേരം 6 മുതല്‍ 8 വരെ കനകക്കുന്നിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല
പാര്‍ട്ടി മൂഡിൽ തലസ്ഥാനം, ഹിറ്റടിച്ച് വസന്തോത്സവം; ചിത്രങ്ങൾ കാണാം