ചാമ്പ്യൻസ് ബോട്ട് ലീഗ് സീസൺ 5; ഇനി വള്ളംകളിയുടെ ആവേശം, ഉദ്ഘാടനം നാളെ 4 മണിക്ക്

Published : Sep 18, 2025, 05:46 PM IST
Champions boat league

Synopsis

ചാമ്പ്യൻസ് ബോട്ട് ലീഗ് സീസൺ-5ന് നാളെ കൈനകരി പമ്പയാറ്റിൽ തുടക്കമാകും. വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. 

ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ് സീസൺ-5 സംസ്ഥാനതല ഉദ്ഘാടനം നാളെ (സെപ്റ്റംബർ 19ന്) ഉച്ചകഴിഞ്ഞ് നാല് മണിക്ക് കൈനകരി പമ്പയാറ്റിൽ വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാകും. കൊടിക്കുന്നിൽ സുരേഷ് എം പി വിശിഷ്ടാതിഥിയാകും. തോമസ് കെ തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കൈനകരി പഞ്ചായത്ത് പ്രസിഡൻ്റ് എം സി പ്രസാദ് പതാക ഉയർത്തും. 2.30 മുതൽ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കും. ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ജലോത്സവത്തിൽ മത്സരിക്കുന്നത്.

പ്രാദേശിക അവധി

കുട്ടനാട് താലൂക്കിലെ കൈനകരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് പ്രമാണിച്ച് കൈനകരി ഗ്രാമപഞ്ചായത്തിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 19 ന് പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.

PREV
Read more Articles on
click me!

Recommended Stories

'ബോംബെ' @ 30; ബേക്കലിലെത്തി ഓർമ്മ പുതുക്കി മണിരത്നവും സംഘവും
സ്കൈ ഈസ് ദി ലിമിറ്റ്! ആദ്യ സോളോ ട്രിപ്പ് അടിച്ചുപൊളിക്കാം, 7 സ്മാർട്ട് ടിപ്‌സുകൾ ഇതാ