കാനഡയിൽ സ്ഥിര താമസമാക്കാൻ അവസരം; 1 ലക്ഷം രൂപയിൽ താഴെ പെർമനന്റ് റസിഡൻസി, അറിയേണ്ടതെല്ലാം

Published : Sep 18, 2025, 11:20 AM IST
Canada

Synopsis

കാനഡയിൽ പെർമനന്റ് റസിഡൻസി (പിആർ) നേടാനുള്ള അവസരത്തെ കുറിച്ചും എക്സ്പ്രസ് എൻട്രി പോലെയുള്ള വിവിധ മാർഗ്ഗങ്ങളിലൂടെ അപേക്ഷിക്കാനുള്ള യോഗ്യത, നടപടിക്രമങ്ങൾ, ചെലവുകൾ എന്നിവയെക്കുറിച്ചും വിശദമായി അറിയാം. 

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിദേശ രാജ്യങ്ങളിലൊന്നാണ് കാനഡ എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. ഉയർന്ന ജീവിത നിലവാരം, ലോകോത്തര വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലവസരങ്ങൾ, അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം എന്നിവയാണ് കാനഡയുടെ പ്രധാന സവിശേഷതകൾ. താരതമ്യേന ലളിതമായ ഇമി​ഗ്രേഷൻ സിസ്റ്റവും ഇന്ത്യയുമായുള്ള അടുത്ത ബന്ധവും കാനഡയിലേയ്ക്ക് ആളുകളെ ആകർഷിക്കുന്നു. 1,00,000 രൂപയിൽ താഴെ മാത്രം ചെലവിൽ കാനഡയിൽ സ്ഥിരതാമസമാക്കാൻ അവസരമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? കാനഡയുടെ പെർമനന്റ് റസിഡൻസിയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും ആർക്കൊക്കെ അപേക്ഷിക്കാൻ സാധിക്കുമെന്നും വിശദമായി നോക്കാം.

കനേഡിയൻ പെർമനന്റ് റെസിഡൻസി (പിആർ) നിങ്ങൾക്ക് ദീർഘകാലം കാനഡയിൽ എവിടെ വേണമെങ്കിലും താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനുമെല്ലാം അനുവാദം നൽകുന്നു. മാത്രമല്ല, കനേഡിയൻ പിആർ ഉള്ള ഇന്ത്യക്കാർക്ക് ആരോഗ്യ സംരക്ഷണം, സാമൂഹികമായ ആനുകൂല്യങ്ങൾ തുടങ്ങി കനേഡിയൻ ജനതയ്ക്കുള്ള ഒട്ടുമിക്ക എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു എന്നതാണ് എടുത്തുപറയേണ്ടത്. കൂടാതെ, പെർമനന്റ് റസിഡൻസി ലഭിച്ചാൽ നിങ്ങൾക്ക് കനേഡിയൻ പൗരത്വത്തിന് അർഹത നേടാനും സാധിക്കും. 

കാനഡ പിആറിന് ആർക്കൊക്കെ അപേക്ഷിക്കാം?

  • കാനഡ പിആറിന് അപേക്ഷിക്കാൻ നിങ്ങൾക്ക് 18 നും 44 നും ഇടയിൽ പ്രായമുണ്ടായിരിക്കണം
  • ബിരുദമോ പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസമോ ഉണ്ടായിരിക്കണം
  • ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷാ വൈദഗ്ദ്ധ്യം തെളിയിക്കണം
  • നിങ്ങളെയും കുടുംബത്തെയും പിന്തുണയ്ക്കുന്നതിന് ആവശ്യമായ ഫണ്ട് കാണിക്കണം
  • കാനഡയിൽ ജോലി ചെയ്ത് പരിചയമോ ജോലി ഓഫറോ ഉണ്ടായിരിക്കണം
  • മുമ്പ് കാനഡയിൽ പഠിച്ചിട്ടുണ്ടെങ്കിലോ ജോലി ചെയ്തിട്ടുണ്ടെങ്കിലോ

കാനഡ പിആറിന് എങ്ങനെ അപേക്ഷിക്കാം?

  • കാനഡ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങൾ പിആറിന് അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത പരിശോധിക്കുക.
  • ഒരു എക്സ്പ്രസ് എൻട്രി പ്രൊഫൈൽ നിർമ്മിക്കുക.
  • പ്രായം, വിദ്യാഭ്യാസം, ജോലി പരിചയം, ഭാഷാ പരീക്ഷയുടെ സ്കോറുകൾ തുടങ്ങിയ വിശദാംശങ്ങൾ നൽകുക.
  • അപേക്ഷക പൂളിലെ നിങ്ങളുടെ റാങ്ക് നിർണ്ണയിക്കുന്ന ഒരു സിഎസ്ആർ സ്കോർ (കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം) നേടുക.
  • ഉയർന്ന സ്കോർ ലഭിച്ചാൽ നിങ്ങൾക്ക് ഒരു ഇൻവിറ്റേഷൻ ടു അപ്ലൈ (ITA) ലഭിക്കും.
  • മെഡിക്കൽ പരിശോധനാ ഫലങ്ങൾ, പൊലീസ് സർട്ടിഫിക്കറ്റുകൾ, ഫണ്ടുകളുടെ തെളിവ് തുടങ്ങി ആവശ്യമായ രേഖകൾ സമർപ്പിക്കുക.
  • ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) നിങ്ങളുടെ അപേക്ഷ അവലോകനം ചെയ്യുന്നത് വരെ കാത്തിരിക്കുക.
  • അംഗീകാരം ലഭിച്ചാൽ നിങ്ങൾക്ക് ഒരു കൺഫർമേഷൻ ഓഫ് പെർമനന്റ് റസിഡൻസും (COPR) പിന്നീട് ഒരു പിആർ കാർഡും ലഭിക്കും.

കാനഡ പിആർ ലഭിക്കാൻ എത്ര സമയമെടുക്കും?

  • എക്സ്പ്രസ് എൻട്രി: 6–12 മാസം
  • പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം: 12–18 മാസം
  • ഫാമിലി സ്പോൺസർഷിപ്പ്: 12–24 മാസം

കാനഡ പിആറിന് അപേക്ഷിക്കുന്നതിനുള്ള ചെലവ്

സ്റ്റാൻഡേർഡ് അപേക്ഷാ ഫീസ് ഇവയാണ്:

  • ഒരു അപേക്ഷകന് - CAD 1,525 (ഏകദേശം 97,981 രൂപ)
  • പങ്കാളിക്ക് - CAD 1,525 (ഏകദേശം 97,981 രൂപ)
  • കുട്ടിക്ക് - CAD 260 (ഏകദേശം 16,705 രൂപ)

ഇതിന് പുറമെ ഭാഷാ പരീക്ഷാ ഫീസ്, മെഡിക്കൽ പരിശോധനകൾ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്ക് അധിക ചെലവ് വരുമെന്ന കാര്യം ഓർക്കുക.

PREV
Read more Articles on
click me!

Recommended Stories

കോട പൊതിയുന്ന പൊന്മുടി; ഒന്ന് ടിക്കറ്റ് എടുത്തു നോക്ക്!
ഒറ്റ ദിവസം മതി! വയനാട്ടിലെ ഈ 4 'മസ്റ്റ് വിസിറ്റ്' സ്പോട്ടുകൾ കണ്ടുമടങ്ങാം