
ദില്ലി: ചാർ ധാം തീർത്ഥാടന യാത്രയുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). എസി ടൂറിസ്റ്റ് ട്രെയിനിൽ 17 ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണ് ഇന്ത്യൻ റെയിൽവേ സംഘടിപ്പിക്കുന്നത്. 8,157 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന യാത്ര സെപ്റ്റംബർ 5ന് ദില്ലിയിലെ സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ആരംഭിക്കുക. വടക്ക് ബദരീനാഥ്, കിഴക്ക് പുരി ജഗന്നാഥ്, തെക്ക് രാമേശ്വരം, പടിഞ്ഞാറ് ദ്വാരക എന്നിവിടങ്ങൾ സന്ദർശിക്കും. പതിനേഴാം ദിവസം ദില്ലിയിൽ പര്യടനം അവസാനിക്കുന്ന രീതിയിലാണ് യാത്ര സംഘടിപ്പിക്കുന്നത്.
ഭാരത് ഗൗരവ് ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിനാണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്. 'ദേഖോ അപ്നാ ദേശ്', 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' തുടങ്ങിയ പ്രചാരണങ്ങളിലൂടെ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. ഒന്നിലധികം ക്ലാസുകൾ യാത്രയ്ക്കായി ഉപയോഗിക്കുന്നതിനാൽ നിരക്കുകളിലും വ്യത്യാസമുണ്ട്. നിരക്കുകൾ ഇങ്ങനെ -
3AC - 1,26,980 രൂപ
2AC - 1,48,885 രൂപ
1എസി ക്യാബിൻ - 1,77,640 രൂപ
1AC കൂപ്പെ - 1,92,025 രൂപ
ട്രെയിൻ യാത്ര, എസി ഹോട്ടലിലെ താമസം, വെജിറ്റേറിയൻ ഭക്ഷണം, ട്രാവൽ ഇൻഷുറൻസ്, പ്രത്യേക ടൂർ മാനേജർ എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദില്ലി സഫ്ദർജംഗ്, ഗാസിയാബാദ്, മീററ്റ് സിറ്റി, മുസാഫർനഗർ എന്നിവിടങ്ങളിൽ ബോർഡിംഗ് പോയിന്റുകളുണ്ട്. ഭാരത് ഗൗരവ് ട്രെയിനിനുള്ള ടിക്കറ്റുകൾ ഐആർസിടിസിയുടെ ഔദ്യോഗിക ടൂറിസം വെബ്‌സൈറ്റായ irctctourism.com/bharatgaurav വഴി ബുക്ക് ചെയ്യാം. നിരവധി സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതിനാൽ തന്നെ ഇന്ത്യയിലെ വ്യത്യസ്തമായ സംസ്കാരവും കാഴ്ചകളുമെല്ലാം യാത്രക്കാർക്ക് ആസ്വദിക്കാൻ കഴിയും. വിവിധ സംസ്ഥനങ്ങളിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ ചുവടെ -