വിലങ്ങന്‍കുന്നിന് പുതിയ മുഖം; രണ്ടാം ഘട്ട സൗന്ദര്യവല്‍ക്കരണത്തിന് 2.45 കോടിയുടെ ഭരണാനുമതി

Published : Sep 26, 2025, 10:50 AM IST
Muhammad Riyas

Synopsis

തൃശ്ശൂരിലെ വിലങ്ങന്‍കുന്ന് വിനോദസഞ്ചാര കേന്ദ്രത്തിന്റെ രണ്ടാം ഘട്ട സൗന്ദര്യവല്‍ക്കരണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് 2.45 കോടി രൂപയുടെ ഭരണാനുമതി നല്‍കി. 

തൃശ്ശൂര്‍: ജില്ലയിലെ വിലങ്ങന്‍കുന്നിന്‍റെ രണ്ടാം ഘട്ട സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ക്കായി സംസ്ഥാന ടൂറിസം വകുപ്പ് 2.45 കോടി രൂപയുടെ ഭരണാനുമതി നല്‍കി. നവീകരണ പ്രവൃത്തികളും അടിസ്ഥാന സൗകര്യ വികസനവുമാണ് ഈ പദ്ധതി പ്രകടനം നടപ്പാക്കുന്നത്.

പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ ഇവയാണ്. പഴയ നടപ്പാതയുടെ നവീകരണം, റസ്റ്റോറന്‍റ്, സെമിനാര്‍ ഹാള്‍, ഓപ്പണ്‍ ജിം, ബട്ടര്‍ഫ്ലൈ പാര്‍ക്ക്, പുതിയ സൂചകങ്ങള്‍, പ്ലംബിംഗ്, പുതിയ ടോയ്ലറ്റ് ബ്ലോക്കുകള്‍, ഇലക്ട്രിക്കല്‍ ജോലികള്‍ തുടങ്ങിയവയാണ് ഇതുവഴി നടപ്പാക്കുന്നത്.

അറിയപ്പെടാത്തതും മുഖ്യധാരയിലില്ലാത്തതുമായ ടൂറിസം കേന്ദ്രങ്ങളുടെ നവീകരണം സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍ഗണനാ വിഷയമാണെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി  എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരം പദ്ധതികളുടെ ഗുണം പ്രദേശവാസികള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ വിശദമായ രൂപരേഖ ടൂറിസം ഡയറക്ടര്‍  വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ സമര്‍പ്പിച്ചിരുന്നു.  12 മാസത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല