വയനാട്ടിലേയ്ക്കാണോ യാത്ര? എങ്കിൽ ഒരു ഹിഡൻ സ്പോട്ട് പിടിക്കാം, അധികമാരും എത്തിപ്പെടാത്ത ചെതലയം വെള്ളച്ചാട്ടം

Published : Aug 22, 2025, 05:40 PM IST
Chethalayam waterfalls

Synopsis

പ്രകൃതി സ്നേഹികൾക്കും പക്ഷിനിരീക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഒരു അടിപൊളി ഹിഡൻ സ്പോട്ടാണിത്. 

വയനാട് എന്ന് കേൾക്കുമ്പോൾ തന്നെ മനോഹരമായ യാത്രകളും കുന്നുകളും തേയിലത്തോട്ടങ്ങളും പച്ച പുതച്ച താഴ്വരകളും കോടമഞ്ഞുമെല്ലാമായിരിക്കും ഏതൊരു യാത്രാ പ്രേമിയുടെയും മനസിലേയ്ക്ക് ആദ്യം ഓടിയെത്തുക. എന്നാൽ, സുന്ദരമായ നിരവധി വെള്ളച്ചാട്ടങ്ങളും വയനാട്ടിലുണ്ട്. ഹിഡൻ സ്പോട്ടുകളായ വെള്ളച്ചാട്ടങ്ങളും വയനാടിന്റെ സവിശേഷതയാണ്. അത്തരത്തിൽ അധികമാരാലും എത്തിപ്പെടാത്ത ഒരു അടിപൊളി വെള്ളച്ചാട്ടത്തെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. വിനോദസഞ്ചാരികളുടെ ശ്രദ്ധ പതിയെ പതിയെ ആകർഷിച്ചു കൊണ്ടിരിക്കുന്ന ചെതലയം വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ കാണേണ്ടത് തന്നെയാണ്.

സുല്‍ത്താന്‍ ബത്തേരിക്ക് സമീപമാണ് ചെതലയം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മീന്‍മുട്ടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു ചെറിയ വെള്ളച്ചാട്ടം മാത്രമാണെങ്കിലും സാഹസിക നടത്തത്തിന് പറ്റിയ സ്ഥലമാണ് ഇവിടം. പ്രകൃതി സ്നേഹികൾക്കും പക്ഷിനിരീക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയതെല്ലാം ചെതലയം കാത്തുവെച്ചിട്ടുണ്ട്. ചെതലയം ഫോറസ്‌റ്റ് റേഞ്ച് ഓഫീസിൽ നിന്ന് അനുമതി വാങ്ങിയ ശേഷം മാത്രമേ ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. പ്രവേശന ഫീസ് ഒന്നും തന്നെ നൽകേണ്ടതില്ല എന്നതാണ് എടുത്തുപറയേണ്ട കാര്യം.

കിടങ്ങനാട് നിന്ന് ഏകദേശം നാല് കിലോമീറ്ററോളം നീളുന്ന ട്രെക്കിംഗാണ് ചെതലയം വെള്ളച്ചാട്ടത്തിലേയ്ക്കുള്ള യാത്രയിലെ ഹൈലൈറ്റ്. സുൽത്താൻ ബത്തേരി ടൗണിൽ നിന്ന് ഏകദേശം 15 കിലോമീറ്ററും, കൽപ്പറ്റയിൽ നിന്ന് 30 കിലോമീറ്ററും കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഏകദേശം 100 കിലോമീറ്ററും അകലെയായാണ് ചെതലയം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സെപ്റ്റംബർ മുതൽ മാർച്ച് മാസം വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

PREV
Read more Articles on
click me!

Recommended Stories

അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല
കശ്മീര്‍ vs ഉത്തരാഖണ്ഡ്; ആദ്യമായി മഞ്ഞുവീഴ്ച കാണാൻ പോകുന്നവര്‍ക്കുള്ള യാത്രാ സഹായി