ഒരു വീക്കെൻഡ് ട്രിപ്പ് പ്ലാൻ ചെയ്താലോ? കേരളത്തിലെ 5 കിടിലൻ സ്പോട്ടുകൾ ഇതാ

Published : Jul 18, 2025, 11:57 AM ISTUpdated : Jul 18, 2025, 12:01 PM IST
Periyar tiger reserve

Synopsis

ജോലിത്തിരക്കിൽ നിന്ന് മാറി ശനി, ഞായർ ദിവസങ്ങളിൽ കുടുംബത്തോടൊപ്പമോ ഒറ്റയ്ക്കോ യാത്ര ചെയ്യാൻ അനുയോജ്യമായ 5 സ്ഥലങ്ങൾ. 

വീക്കെൻഡ് ട്രിപ്പുകൾ പലപ്പോഴും മനോഹരമായ അനുഭവങ്ങൾ സമ്മാനിക്കുന്നവയാണ്. തുടര്‍ച്ചയായുള്ള ജോലി ഭാരം ഇറക്കി വെച്ച് പ്രിയപ്പെട്ടവര്‍ക്കൊപ്പമോ ഒറ്റയ്ക്കോ യാത്ര ചെയ്യാനും അൽപ്പം വിശ്രമിക്കാനുമെല്ലാം വീക്കെൻഡ് ട്രിപ്പുകൾ ഉപകരിക്കും. ശനി, ഞായര്‍ ദിവസങ്ങളിൽ കേരളത്തിൽ സന്ദര്‍ശിക്കാൻ അനുയോജ്യമായ 5 സ്പോട്ടുകൾ ഏതൊക്കെയാണെന്ന് നോക്കാം.

1. മൂന്നാര്‍

മൺസൂൺ എത്തിയതോടെ പച്ചപ്പും കോടയുമെല്ലാം കാണാൻ ആഗ്രഹമുള്ളവരാണെങ്കിൽ നേരെ മൂന്നാറിലേയ്ക്ക് പോകാം. തേയിലത്തോട്ടങ്ങളുടെ മനോഹാരിതയും കുളിര്‍കാറ്റുമെല്ലാം ആസ്വദിച്ച് സമയം മനോഹരമായ രീതിയിൽ ചെലവിടാൻ മൂന്നാര്‍ ബെസ്റ്റ് ഓപ്ഷനാണ്. പ്ലാന്റേഷനുകളും വ്യൂ പോയിന്റുകളും ഡാമുകളും വന്യജീവികളുമെല്ലാം സഞ്ചാരികളുടെ മനസ് നിറയ്ക്കും. മാത്രമല്ല, സാഹസിക യാത്രികരാണെങ്കിൽ ട്രെക്കിംഗിനും ക്യാമ്പിംഗിനുമെല്ലാം മൂന്നാറിൽ അവസരമുണ്ട്.

2. വാഗമൺ

മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മലനിരകൾ കണ്ട് മനോഹരമായ ഒരു റോഡ് ട്രിപ്പ് ആഗ്രഹിക്കുന്നവര്‍ക്ക് വാഗമണ്‍ തിരഞ്ഞെടുക്കാം. മൺസൂൺ എത്തിയതോടെ വാഗമണ്ണിന്റെ പ്രകൃതി ഭംഗി പറഞ്ഞറിയിക്കാൻ കഴിയുന്നതിലുമേറെയാണ്. പൈൻ ഫോറസ്റ്റും അഡ്വഞ്ചര്‍ പാര്‍ക്കും സഞ്ചാരികളെ കാത്തിരിക്കുകയാണ്. തങ്ങൾ പാറ പോലെയുള്ള സ്ഥലങ്ങൾ ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമാണ്.

3. ഗവി

പ്രകൃതിയുടെ വിസ്മയ കാഴ്ചകൾ കാണണമെങ്കിൽ ഗവി നല്ല ഓപ്ഷനമാണ്. വന്യജീവികളെ അടുത്ത് കാണാനും സമാധാനപരമായ അന്തരീക്ഷം ആസ്വദിക്കാനുമെല്ലാം ഗവിയിൽ അവസരമുണ്ട്. മനം നിറയ്ക്കുന്ന കാഴ്ചകളാണ് ഗവിയുടെ സവിശേഷത. തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞ് ട്രെക്കിംഗ്, ക്യാമ്പിംഗ്, നൈറ്റ് സഫാരി എന്നിവ ആസ്വദിക്കാം.

4. തേക്കടി

വൈൽഡ് ലൈഫ് പൂര്‍ണമായ തോതിൽ ആസ്വദിക്കാൻ ആഗ്രഹമുള്ളവര്‍ക്ക് തേക്കടിയേക്കാൾ മികച്ച മറ്റൊരു ഓപ്ഷനുണ്ടാകില്ല. ആനക്കൂട്ടങ്ങൾ, അനന്തമായ മലനിരകൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ എന്നിവ തേക്കടിയുടെ സവിശേഷതകളാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളിലൊന്നാണ് തേക്കടിയിലെ പെരിയാർ വനങ്ങൾ. മനോഹരമായ ഭൂപ്രകൃതിയും മലനിരകളും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും നിറഞ്ഞ ഈ പ്രദേശം ട്രെക്കിംഗിനും മലകയറ്റത്തിനും പ്രസിദ്ധമാണ്.

5. പൊന്മുടി

വളഞ്ഞുപുളഞ്ഞ റോഡും തേയിലത്തോട്ടങ്ങളും കോടമഞ്ഞുമെല്ലാമായി സഞ്ചാരികൾക്ക് അനന്തമായ കാഴ്ചകൾ സമ്മാനിക്കുന്ന സ്പോട്ടാണ് പൊന്മുടി. വരയാടുമൊട്ട പോലെ ട്രെക്കിംഗിന് അനുയോജ്യമായ നിരവധി സ്പോട്ടുകൾ പൊന്മുടിയ്ക്ക് സമീപത്തായുണ്ട്. പൊന്മുടി എത്തുന്നതിന് തൊട്ടുമുമ്പായി കല്ലാര്‍ മീൻമുട്ടി വെള്ളച്ചാട്ടവുമുണ്ട്. കുടുംബത്തോടൊപ്പം മികച്ച രീതിയിൽ സമയം ചെലവഴിക്കാൻ അനുയോജ്യമായ സ്പോട്ടുകളാണ് പൊന്മുടിയും കല്ലാറും.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല