
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് വൺഡേ ട്രിപ്പുമായി കെഎസ്ആർടിസി. പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. കോഴിക്കോട് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്ര സംഘടിപ്പിക്കുന്നത്.
ജൂലൈ 13നാണ് യാത്ര സംഘടിപ്പിക്കുന്നത്. കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും രാവിലെ 5 മണിക്കാണ് യാത്ര പുറപ്പെടുക. തിരികെ രാത്രി 11 മണിക്ക് കോഴിക്കോട് കെഎസ്ആർടിസിയിൽ എത്തുന്ന രീതിയിലാണ് യാത്ര. ഒരാൾക്ക് 730 രൂപയാണ് ചാർജ് (ബസ് ചാർജ് മാത്രം). കൂടുതൽ വിവരങ്ങൾക്ക് 9946068832, 9544477954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഇതേ ദിവസം തന്നെ കോഴിക്കോട് ഡിപ്പോയിൽ നിന്നും നെല്ലിയാമ്പതിയിലേയ്ക്കും നിലമ്പൂര്‍ - മിനി ഊട്ടി എന്നിവിടങ്ങളിലേയ്ക്കും യാത്രകളുണ്ട്. നെല്ലിയാമ്പതിയിലേയ്ക്ക് രാവിലെ 4.30ന് യാത്ര പുറപ്പെടും. 1,000 രൂപയാണ് ചാര്‍ജ്. ഇത് ബസ് ചാര്‍ജ് മാത്രമാണ്. നിലമ്പൂര്‍ - മിനി ഊട്ടി യാത്ര രാവിലെ 6.30നാണ് പുറപ്പെടുന്നത്. ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് യാത്രയ്ക്കായി ഉപയോഗിക്കുക. 540 രൂപയാണ് നിരക്ക് (ബസ് ചാര്‍ജ് മാത്രം).