തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി ക്യൂ നിൽക്കേണ്ട; ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യും

Published : Sep 10, 2025, 10:48 PM IST
TVM Airport

Synopsis

ഇന്ത്യൻ പൗരന്മാർക്കും ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമകൾക്കും ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ വേഗത്തിലാക്കുകയാണ് ലക്ഷ്യം.

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം വിമാനത്താവളത്തിൽ അവതരിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പരിപാടിയുടെ ഉദ്ഘാടനം നാളെ (സെപ്റ്റംബർ 11) രാവിലെ 11:30-ന് വെർച്വലായി നിർവഹിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ലെ ഡിപ്പാർച്ചർ ഇമിഗ്രേഷൻ ഏരിയയിൽ വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. ഇതോടെ യാത്രക്കാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ സുഗമമാകും.

ഇന്ത്യൻ പൗരന്മാർ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് കൈവശമുള്ള വിദേശ പൗരന്മാർ എന്നിവർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ വേഗത്തിലാക്കുന്നതിനായാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാം ആരംഭിച്ചത്. യോഗ്യരായ അപേക്ഷകർ, അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഡാറ്റ ഫീൽഡുകൾ അനുസരിച്ച് ആവശ്യമായ വിവരങ്ങൾക്ക് പുറമേ ബയോമെട്രിക്സ് (വിരലടയാളവും മുഖചിത്രവും) നൽകേണ്ടതുണ്ട്. ആവശ്യമായ പരിശോധനകൾക്കും യോഗ്യതയും അടിസ്ഥാനമാക്കിയാണ് പ്രോഗ്രാമിലേക്കുള്ള എൻറോൾമെന്റ് നടത്തുക. എഫ്‌ടിഐ-ടിടിപിയുടെ കീഴിലുള്ള ഇ-ഗേറ്റ്‌സ് സൗകര്യം ഇപ്പോൾ ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ എട്ട് വിമാനത്താവളങ്ങളിൽ ലഭ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല