ഗാനമേള ട്രൂപ്പുമായി കെഎസ്ആർടിസി! ​'ഗാനവണ്ടി'യുടെ ആദ്യ പ്രോഗ്രാം ഇന്ന്

Published : Dec 11, 2025, 11:57 AM IST
KSRTC Music troupe

Synopsis

കെഎസ്ആർടിസി ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി രൂപീകരിച്ച ഒരു പ്രൊഫഷണൽ ഗാനമേള ട്രൂപ്പാണ് ‘ഗാനവണ്ടി’. ആദ്യ പരിപാടിയ്ക്ക് നെല്ലിക്കോണം ശ്രീദുർഗ്ഗാ ശ്രീധർമ്മശാസ്താ ക്ഷേത്രം വേദിയാകും.

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഗാനമേള ട്രൂപ്പിന്റെ ആദ്യ പരിപാടി ഇന്ന്. ഗാനവണ്ടി എന്ന് പേരിട്ടിരിക്കുന്ന ഗാനമേള ട്രൂപ്പിന്റെ പരിപാടി രാത്രി 9.30 ന് നെയ്യാറ്റിൻകര പൊഴിയൂരിന് സമീപം ഉച്ചക്കട നെല്ലിക്കോണം ശ്രീദുർഗ്ഗാ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടക്കും. ഈ സംരംഭത്തിന്റെ ആദ്യ ചുവടുവെയ്‌പ്പ് വിജയകരമാക്കുന്നതിന് എല്ലാവരും പിന്തുണയ്ക്കണമെന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 കെഎസ്ആർടിസി ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഒരു പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് (ഗാനവണ്ടി) രൂപീകരിച്ചിട്ടുണ്ട്. ട്രൂപ്പിൻ്റെ ആദ്യ പ്രോഗ്രാം ഇന്ന് (11.12.2025) രാത്രി 9.30 ന് നെയ്യാറ്റിൻകര പൊഴിയൂരിന് സമീപം ഉച്ചക്കട നെല്ലിക്കോണം ശ്രീദുർഗ്ഗാ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടക്കുകയാണ്.

കെഎസ്ആർടിസി കുടുംബാംഗങ്ങളിലെ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഈ സംരംഭത്തിന്റെ ആദ്യ ചുവടുവെയ്‌പ്പ് വിജയകരമാക്കുന്നതിന് എല്ലാ കലാപ്രേമികളുടെയും പിന്തുണയും സഹകരണവും സാന്നിധ്യവും അഭ്യർത്ഥിക്കുന്നു.

ക്രിസ്തുമസ് പുതുവത്സര അവധി; സ്പെഷ്യൽ സർവ്വീസുകളുമായി കെഎസ്ആർടിസി

ക്രിസ്തുമസ് പുതുവത്സര അവധി ദിവസങ്ങൾ പ്രമാണിച്ച് സ്പെഷ്യൽ സർവ്വീസുകളുമായി കെഎസ്ആർടിസി. 2025-26-ലെ ക്രിസ്തുമസ്, പുതുവത്സര അവധി ദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആര്‍.ടി.സി 19.12.2025 മുതല്‍ 05.01.2026 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബെം​ഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. നിലവിലെ സർവ്വീസുകൾക്ക് പുറമേയാണ് അധിക സർവ്വീസുകൾ ക്രമീകരിച്ചിട്ടുള്ളത്. സ്പെഷ്യൽ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

തിരക്കുകൾക്ക് ഒന്ന് ബ്രേക്കിടാം; ക്രിസ്തുമസ് - പുതുവത്സര വിനോദയാത്രയുമായി കെ.എസ്.ആര്‍.ടി.സി
വയനാട് യാത്രക്കാർ ശ്രദ്ധിക്കുക; ഡിസംബർ 11ന് കാഴ്ചകൾ കാണാനാവില്ല! ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് അവധി