ഇന്ത്യക്കാർക്ക് സന്തോഷവാർത്ത; അബുദാബിയിലേക്ക് സൗജന്യ യുഎഇ വിസ, ചെയ്യേണ്ടത് ഇത്രമാത്രം!

Published : Aug 11, 2026, 02:57 PM IST
Abu Dhabi, abu dhabi, Abu Dhabi Free Visa, UAE Free Visa for Indians, UAE Visa Free, Abu Dhabi Visa, UAE Visa 2026, Abu Dhabi Travel, Abu Dhabi Tourism, UAE Travel, Travel News, Indian Passport, Visa for Indians, Abu Dhabi Hotel Offer, Abu Dhabi Tourism Scheme, Free Visa Scheme, UAE Travel for Indians, Abu Dhabi Holiday, Abu Dhabi Vacation, യുഎഇ സൗജന്യ വിസ, ഇന്ത്യക്കാർക്ക് സൗജന്യ വിസ, അബുദാബി സൗജന്യ വിസ, അബുദാബി യാത്ര, യുഎഇ യാത്ര, അബുദാബി ടൂറിസം, യുഎഇ വിസ, ഇന്ത്യക്കാർക്ക് യുഎഇ വിസ, അബുദാബി ഹോട്ടൽ, അബുദാബി ഹോളിഡേ, വിദേശയാത്ര, യാത്രാ വാർത്ത, ഇന്ത്യൻ പാസ്‌പോർട്ട്, സൗജന്യ വിസ പദ്ധതി

Synopsis

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് അബുദാബിയിൽ കുറഞ്ഞത് മൂന്ന് രാത്രി ഹോട്ടൽ ബുക്ക് ചെയ്താൽ യുഎഇ പ്രവേശന വിസ സൗജന്യമായി ലഭിക്കുന്ന പുതിയ പദ്ധതി അബുദാബി അധികൃതർ പ്രഖ്യാപിച്ചു. അബുദാബി സാംസ്‍കാരിക-വിനോദസഞ്ചാര വകുപ്പ് പ്രഖ്യാപിച്ച ഈ പദ്ധതി 2026 ഒക്ടോബർ 31 വരെ പ്രാബല്യത്തിൽ ഉണ്ടാകും. ഇന്ത്യൻ വിപണിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

ന്ത്യൻ സഞ്ചാരികൾക്ക് സന്തോഷവാർത്ത. കുറഞ്ഞത് മൂന്ന് രാത്രിയെങ്കിലും അബുദാബിയിൽ അവധിക്കാലം ചെലവഴിക്കാൻ ഹോട്ടൽ ബുക്ക് ചെയ്യുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് യുഎഇ പ്രവേശന വിസ സൗജന്യമായി ലഭിക്കും. പുതിയ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായാണ് അബുദാബി അധികൃതർ ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. അബുദാബി സാംസ്‍കാരിക-വിനോദസഞ്ചാര വകുപ്പ് പ്രഖ്യാപിച്ച പദ്ധതി ഓഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31, 2026 വരെയാണ് പ്രാഥമികമായി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പരമാവധി 20,000 വിസകൾക്കാണ് ആനുകൂല്യം ലഭിക്കുക.

വിസയുടെ മുഴുവൻ ചെലവും അധികൃതർ വഹിക്കും

പദ്ധതിയിൽ പങ്കെടുക്കുന്ന അംഗീകൃത യാത്രാ പങ്കാളികൾ വഴിയോ ഓൺലൈൻ യാത്രാ ഏജൻസികൾ വഴിയോ ബുക്ക് ചെയ്യുന്ന അർഹമായ അവധിക്കാല പാക്കേജുകൾക്കാണ് സൗജന്യ വിസ ലഭിക്കുക. യാത്രാ പാക്കേജ് പദ്ധതിയുടെ നിബന്ധനകൾ പാലിക്കുന്നുണ്ടെങ്കിൽ യുഎഇ പ്രവേശന വിസയ്ക്കായി അധിക തുക നൽകേണ്ടതില്ല. അതായത്, യോഗ്യരായ യാത്രക്കാരുടെ വിസ ചെലവ് അബുദാബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് പൂർണമായും വഹിക്കും.

ആർക്കൊക്കെ ആനുകൂല്യം ലഭിക്കും?

ഇന്ത്യയിൽ നിന്ന് യാത്ര പുറപ്പെടുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സൗജന്യ വിസ ലഭിക്കാൻ ചില നിബന്ധനകൾ പാലിക്കണം. പദ്ധതിയിൽ പങ്കെടുക്കുന്ന യാത്രാ പങ്കാളിയോ ഓൺലൈൻ യാത്രാ ഏജൻസിയോ വഴി യാത്ര ബുക്ക് ചെയ്യണം. അബുദാബിയിലെ ഹോട്ടലിൽ തുടർച്ചയായി കുറഞ്ഞത് മൂന്ന് രാത്രിയെങ്കിലും താമസിക്കുകയും വേണം. ഇതിന് പുറമെ ഇന്ത്യയിൽ നിന്ന് പുറപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങുന്ന വിമാന ടിക്കറ്റും ഉണ്ടായിരിക്കണം.

എങ്ങനെയാണ് സൗജന്യ വിസ ലഭിക്കുക?

പദ്ധതിയിൽ പങ്കെടുക്കുന്ന യാത്രാ കമ്പനികൾക്ക് രണ്ട് രീതികളിലൂടെയാണ് വിസ നടപടികൾ പൂർത്തിയാക്കാൻ കഴിയുക. അബുദാബി സാംസ്‍കാരിക-വിനോദസഞ്ചാര വകുപ്പ് നിയോഗിച്ച ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനി വഴി യാത്രാ കമ്പനികൾക്ക് വിസ നടപടികൾ നടത്താം. ഈ സാഹചര്യത്തിൽ വിസയുടെ ചെലവ് വകുപ്പ് നേരിട്ട് വഹിക്കും. അല്ലെങ്കിൽ യാത്രാ പങ്കാളികൾക്ക് നിലവിൽ പ്രവർത്തിക്കുന്ന ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനികളുമായി തന്നെ സഹകരിച്ച് വിസ നടപടികൾ തുടരാം. ഈ രീതിയിൽ അനുവദിക്കുന്ന ഓരോ വിസയ്ക്കും 285 ദിർഹം വീതം അബുദാബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് തിരികെ നൽകും.

ഇന്ത്യ പ്രധാന വിപണി

മൂന്ന് മാസത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 20,000 വിസകൾ വരെയാണ് സൗജന്യമായി നൽകുക. ഇന്ത്യൻ വിപണിയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അബുദാബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. വിമാന സർവീസുകളുടെ ബന്ധം ശക്തിപ്പെടുത്തുക, യാത്രാ മേഖലയിലെ പങ്കാളിത്തം വിപുലീകരിക്കുക, കൂടുതൽ ഇന്ത്യൻ സഞ്ചാരികൾക്ക് അബുദാബി സന്ദർശിക്കാനുള്ള അവസരങ്ങൾ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ട്.

ഇന്ത്യ അബുദാബിയുടെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിപണികളിലൊന്നാണെന്ന് അന്താരാഷ്ട്ര പ്രവർത്തനങ്ങളുടെ ഡയറക്ടർ അബ്ദുല്ല യൂസുഫ് പറഞ്ഞു. ഇന്ത്യൻ യാത്രക്കാർക്ക് അബുദാബിയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനൊപ്പം, വിനോദസഞ്ചാര കേന്ദ്രമായി അബുദാബിയെ ശുപാർശ ചെയ്യാൻ യാത്രാ പങ്കാളികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അബുദാബിയുടെ സംസ്കാരം, വിനോദപരിപാടികൾ, ആതിഥേയത്വം, പ്രകൃതിസൗന്ദര്യം എന്നിവ ആസ്വദിക്കാൻ കൂടുതൽ ഇന്ത്യൻ സഞ്ചാരികളെ വരും മാസങ്ങളിൽ സ്വാഗതം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യക്കാർക്ക് വിസ വേണ്ട; ഈ 26 രാജ്യങ്ങളിലേക്ക് കൂളായി പറക്കാം
സീറ്റ് ബെൽറ്റ് ധരിക്കില്ലെന്ന് വാശി, സീറ്റിൽ എഴുന്നേറ്റുനിന്ന് കുട്ടി ; ഒടുവിൽ വിമാനം തന്നെ റദ്ദാക്കി, യാത്രക്കാർ കുടുങ്ങി