വിമാന ടിക്കറ്റ് നിരക്കിൽ വൻ മാറ്റം! ഈ യാത്രികരെ നെഞ്ചോട് ചേർത്ത് ഇൻഡിഗോ

Published : Jul 03, 2026, 11:15 AM IST
Indigo

Synopsis

കുറഞ്ഞ ചെലവിൽ വിമാനയാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻഡിഗോ 'ഇൻഡിഗോ ലൈറ്റ്' എന്ന പുതിയ ഇക്കോണമി നിരക്ക് അവതരിപ്പിച്ചു. ക്യാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിൽ, യാത്രക്കാർക്ക് ആവശ്യമായ സേവനങ്ങൾ മാത്രം തിരഞ്ഞെടുത്ത് പണം നൽകാനുള്ള സൗകര്യമുണ്ട്. 

ക്യാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി 'ഇൻഡിഗോ ലൈറ്റ്'; പുതിയ ഇക്കോണമി നിരക്ക് അവതരിപ്പിച്ചു. കുറഞ്ഞ ചെലവിൽ വിമാനയാത്ര ആഗ്രഹിക്കുന്ന യാത്രക്കാർക്കായി ഇൻഡിഗോ പുതിയ'ഇൻഡിഗോ ലൈറ്റ്' (IndiGo Lite) ഇക്കോണമി നിരക്ക് അവതരിപ്പിച്ചു. കാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ആവശ്യമായ സേവനങ്ങൾ മാത്രം തെരഞ്ഞെടുത്ത് അതിന് മാത്രം പണം നൽകാൻ കഴിയുന്ന രീതിയിലാണ് ഈ പുതിയ നിരക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

2026 ജൂലൈ ഒന്നുമുതൽ ഇൻഡിഗോയുടെ ഔദ്യോഗിക ബുക്കിങ് പ്ലാറ്റ്ഫോമുകൾ വഴി ഈ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജൂലൈ 15, 2026 മുതൽ ആരംഭിക്കുന്ന യാത്രകൾക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഇൻഡിഗോയുടെ എല്ലാ നോൺ-സ്റ്റോപ്പ് ആഭ്യന്തര, അന്തർദേശീയ സർവീസുകളിലും ഏകദിശ, റൗണ്ട് ട്രിപ്പ്, മൾട്ടി-സിറ്റി ബുക്കിങ്ങുകൾക്കും ഈ നിരക്ക് ബാധകമാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഈ സൗകര്യം ലഭിക്കും.

ഇൻഡിഗോ ലൈറ്റ് നിരക്കിൽ യാത്ര ചെയ്യുന്നവർക്ക് പരമാവധി ഏഴ് കിലോഗ്രാം വരെ ഭാരമുള്ള ഒരു കാബിൻ ബാഗ് കൊണ്ടുപോകാൻ അനുമതിയുണ്ടാകും. കൂടാതെ വിമാനത്തിലെ സീറ്റ് സൗജന്യമായി ഓട്ടോ അസൈൻ ചെയ്യപ്പെടും. ചെക്ക്-ഇൻ ബാഗേജ്, ഇഷ്ടാനുസൃത സീറ്റ് തിരഞ്ഞെടുക്കൽ, വിമാനത്തിനുള്ളിലെ ഭക്ഷണം, 'ഫാസ്റ്റ് ഫോർവേഡ്' ഉൾപ്പെടെയുള്ള പ്രാഥമിക സേവനങ്ങൾ എന്നിവ അധിക തുക നൽകി ആവശ്യാനുസരണം വാങ്ങാനാകും. ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും ഈ സേവനങ്ങൾ അനുവദിക്കുക.

പുതിയ നിരക്ക് തിരഞ്ഞെടുക്കുന്ന യാത്രക്കാർക്ക് ഇൻഡിഗോയുടെ ബ്ലുചിപ്പ് ലോയൽറ്റി പദ്ധതിയിലെ പോയിന്റുകൾ സമ്പാദിക്കാനും റീഡീം ചെയ്യാനും തുടർന്നും അവസരമുണ്ടാകും. അതേസമയം, ചെറിയ കുട്ടികളോടൊപ്പമുള്ള ബുക്കിങ്ങുകൾ, കോർപ്പറേറ്റ് ബുക്കിങ്ങുകൾ, ഗ്രൂപ്പ് ബുക്കിങ്ങുകൾ എന്നിവയ്ക്ക് ഇൻഡിഗോ ലൈറ്റ് നിരക്ക് ബാധകമല്ലെന്ന് കമ്പനി വ്യക്തമാക്കി.

കുറഞ്ഞ ബാഗേജുമായി യാത്ര ചെയ്യുന്നവർക്കും ആവശ്യമായ സേവനങ്ങൾക്ക് മാത്രം പണം നൽകാൻ ആഗ്രഹിക്കുന്നവർക്കുമായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഉൽപ്പന്നമാണ് ഇൻഡിഗോ ലൈറ്റ് എന്ന് പുതിയ സേവനത്തെക്കുറിച്ച് പ്രതികരിച്ച ഇൻഡിഗോയുടെ ചീഫ് സ്ട്രാറ്റജി ഓഫീസർ അലോക് സിംഗ് പറഞ്ഞു. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും ചെലവുകുറഞ്ഞതുമായ യാത്രാ ഓപ്ഷനുകൾ ഒരുക്കുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ നിരക്ക് അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

വിസ ഫീസ് അഞ്ചിരിട്ടി കൂട്ടി, പക്ഷേ ഇന്ത്യക്കാർക്ക് വെറും 500 രൂപ മാത്രം! ഇന്ത്യൻ യാത്രികരെ നെഞ്ചോട് ചേർത്ത് ജപ്പാൻ
പൊൻമുടി യാത്ര: പ്രവേശന നിരക്കുകൾ കൂട്ടി; പോക്കറ്റിലൊതുങ്ങുമോ പുതിയ നിരക്കുകൾ?