ജപ്പാനിൽ സ്ഥിരതാമസമാക്കാം, വെറും 15,000 രൂപ മതി! ആർക്കൊക്കെ അപേക്ഷിക്കാം? വിശദവിവരങ്ങൾ ഇതാ

Published : Sep 09, 2025, 02:34 PM IST
Japan

Synopsis

വിസ ഇടയ്ക്കിടെ പുതുക്കാതെ തന്നെ ജപ്പാനിൽ ദീർഘകാലം താമസിക്കാം എന്നതാണ് പെർമനന്റ് റെസിഡൻസിയുടെ സവിശേഷത. 

ടോക്കിയോ: അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന നിരവധി ഇന്ത്യക്കാരുടെ ഫേവറിറ്റാണ് ജപ്പാൻ. സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും അത്യാധുനിക സാങ്കേതികവിദ്യകളുമെല്ലാം ജപ്പാന്റെ സവിശേഷതകളാണ്. ജപ്പാനിൽ ദീർഘകാലാടിസ്ഥാനത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് പെർമനന്റ് റെസിഡൻസി (പിആർ) സ്വന്തമാക്കാൻ അവസരമുണ്ട്. ജപ്പാന്റെ പെർമനന്റ് റെസിഡൻസി നേടുകയെന്നത് അത്ര എളുപ്പമല്ല. ഇതിനായി കര്‍ശനമായ നിയമങ്ങൾ പാലിക്കുകയും ആവശ്യമായ രേഖകൾ സമര്‍പ്പിക്കുകയും വേണം. ജപ്പാന്റെ പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

പല ഇന്ത്യക്കാർക്കും ജപ്പാൻ വെറുമൊരു യാത്രാ ലക്ഷ്യസ്ഥാനം മാത്രമല്ല, മറിച്ച് ഒരു കരിയറും ജീവിതവും കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും മികച്ച സ്ഥലമാണ്. വിസ ഇടയ്ക്കിടെ പുതുക്കാതെ തന്നെ ജപ്പാനിൽ ദീർഘകാലം താമസിക്കാൻ പെർമനന്റ് റെസിഡൻസി അനുവാദം നൽകുന്നു. ജോലിയുടെയും താമസത്തിന്റെയും കാര്യത്തിൽ ജാപ്പനീസ് പൗരന്മാരുടേതിന് സമാനമായ അവകാശങ്ങളാണ് പെർമനന്റ് റസിഡൻസി വാഗ്ദാനം ചെയ്യുന്നത്. നിങ്ങൾക്ക് വായ്പകൾ നേടാനും സ്വത്ത് വാങ്ങാനും സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാനുമെല്ലാം കഴിയുമെന്നതാണ് സവിശേഷത.

ജപ്പാൻ പെർമനന്റ് റസിഡൻസിയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം?

ജാപ്പനീസ് പെർമനന്റ് റസിഡൻസിയ്ക്കുള്ള യോഗ്യത നിങ്ങളുടെ താമസ ചരിത്രം, സാമ്പത്തിക സ്ഥിരത, പെരുമാറ്റം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

1. സ്റ്റാൻഡേർഡ് റൂട്ട്

അപേക്ഷകർ കുറഞ്ഞത് 10 വർഷമെങ്കിലും തുടർച്ചയായി ജപ്പാനിൽ താമസിച്ചിരിക്കണം.

2. വിവാഹം

ഒരു ജാപ്പനീസ് പൗരനെയോ പെർമനന്റ് റസിഡൻസി ഉടമയെയോ വിവാഹം കഴിച്ചിട്ടുണ്ടെങ്കിൽ, വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിനും ജപ്പാനിൽ ഒരു വർഷത്തെ താമസത്തിനും ശേഷം നിങ്ങൾക്ക് അപേക്ഷിക്കാം.

3. ജാപ്പനീസ് പൗരന്മാരുടെയോ പെർമനന്റ് റസിഡൻസി ഉടമകളുടെയോ കുട്ടികൾ

ജപ്പാനിൽ ഒരു വർഷത്തെ താമസത്തിന് ശേഷം യോഗ്യത ലഭിക്കും.

4. ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ

സ്ഥിര താമസം അനുവദിക്കുന്നതിന് ജപ്പാൻ പോയിന്റ് അധിഷ്ഠിത സംവിധാനമാണ് ഉപയോഗിക്കുന്നത്. അക്കാദമിക് പശ്ചാത്തലം, പ്രൊഫഷണൽ കരിയർ, വാർഷിക ശമ്പളം, മറ്റ് മാനദണ്ഡങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് പോയിന്റുകൾ നൽകുന്നത്.

  • 70 പോയിന്റുകൾ നേടുക - മൂന്ന് വർഷത്തിന് ശേഷം അപേക്ഷിക്കാം.
  • 80 പോയിന്റോ അതിൽ കൂടുതലോ നേടുക - ഒരു വർഷത്തിനു ശേഷം അപേക്ഷിക്കാം.

5. പൊതു വ്യവസ്ഥകൾ

ജപ്പാനിൽ സ്ഥിര താമസത്തിന് അപേക്ഷിക്കുമ്പോൾ സ്ഥിര വരുമാനത്തിന്റെ തെളിവ്, ക്രിമിനൽ റെക്കോർഡ് ഇല്ലെന്നതിന്റെ തെളിവ്, നികുതി അടച്ചതിന്റെ രേഖകൾ എന്നിവ ആവശ്യമാണ്.

ആവശ്യമായ രേഖകൾ

1. തിരിച്ചറിയൽ രേഖകൾ

  • റെസിഡൻസ് കാർഡ്
  • പാസ്‌പോർട്ട്
  • താമസ സർട്ടിഫിക്കറ്റ്
  • റെസ്യൂമെ/സി വി

2. നികുതി രേഖകൾ

  • ആദായനികുതി ഉൾപ്പെടെയുള്ള ദേശീയ നികുതി പേയ്‌മെന്റുകളുടെ തെളിവ്.
  • പ്രാദേശിക നികുതി പേയ്‌മെന്റുകളുടെ തെളിവ് (റസിഡന്റ് ടാക്സ്).

3. പെൻഷൻ, ഇൻഷുറൻസ് രേഖകൾ

  • ദേശീയ പെൻഷൻ പേയ്‌മെന്റ് രേഖകൾ
  • ആരോഗ്യ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്
  • ഇൻഷുറൻസ് പേയ്‌മെന്റ് സർട്ടിഫിക്കറ്റ്

4. തൊഴിൽ, വരുമാന രേഖകൾ

  • തൊഴിൽ സർട്ടിഫിക്കറ്റ്
  • സാലറി സ്റ്റേറ്റ്മെന്റ് (കഴിഞ്ഞ 3–6 മാസം).
  • ആദായ നികുതി റിട്ടേൺ

5. കുടുംബവുമായി ബന്ധപ്പെട്ട രേഖകൾ

  • ഫാമിലി രജിസ്ട്രി
  • വിവാഹ സർട്ടിഫിക്കറ്റ്
  • ജനന സർട്ടിഫിക്കറ്റുകൾ

6. ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണൽ പോയിന്റുകളുടെ തെളിവ്

  • എച്ച്എസ്പി പോയിന്റ് കാൽക്കുലേഷൻ ഷീറ്റ്
  • വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ
  • പ്രൊഫഷണൽ സർട്ടിഫിക്കേഷനുകൾ

അംഗീകാര സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനുള്ള നുറുങ്ങുകൾ

  • സ്ഥിരമായ തൊഴിൽ നിലനിർത്തുക
  • സാമ്പത്തിക തെളിവുകൾ തയ്യാറാക്കി വയ്ക്കുക
  • നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കുക
  • ജാപ്പനീസ് ഭാഷ അൽപ്പമെങ്കിലും പഠിക്കുക
  • ഔദ്യോഗിക ഇമിഗ്രേഷൻ ബ്യൂറോ അറിയിപ്പുകൾ പതിവായി പരിശോധിക്കുക.

ജപ്പാനിൽ സ്ഥിര താമസത്തിന് അപേക്ഷിക്കുന്നതിന് നിരവധി ഫീസുകളും ചെലവുകളും ഉൾപ്പെടുന്നുണ്ട്. പ്രതീക്ഷിക്കുന്ന ചെലവുകളുടെ ഒരു ഏകദേശ രൂപമിതാ:

  • അപേക്ഷ ഫീസ് - 4,789 രൂപ
  • റവന്യൂ സ്റ്റാമ്പ് - 4,789 രൂപ
  • താമസ കാർഡ് വിതരണം - 2,993 രൂപ
  • ഡോക്യുമെന്റ് വിവർത്തനവും നോട്ടറൈസേഷനും (പേജിന്) - 2,693 രൂപ

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല