കോട്ടയത്ത് ഹിറ്റടിച്ച് ബജറ്റ് ടൂറിസം; നവംബറിൽ മാത്രം കെഎസ്ആർടിസി പോക്കറ്റിലാക്കിയത് 40 ലക്ഷം രൂപ വരുമാനം!

Published : Dec 22, 2025, 06:16 PM IST
KSRTC

Synopsis

കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതി കോട്ടയം ജില്ലയില്‍ വന്‍ വിജയമായി മാറുന്നു. കുറഞ്ഞ യാത്രാ ചെലവും വിവിധ വിനോദസഞ്ചാര, തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള പാക്കേജുകളുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 

കോട്ടയം: കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതി കോട്ടയം ജില്ലയില്‍ ഹിറ്റ്. പദ്ധതിയുടെ നവംബറിലെ മാത്രം വരുമാനം 40 ലക്ഷം രൂപയാണ്. കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നുള്ള ബജറ്റ് ടൂറിസം സര്‍വീസും കോട്ടയം ജില്ലയുടെ കണക്കിലാണുള്‍പ്പെടുത്തുന്നത്. സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീര്‍ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി.സി നടത്തുന്ന ഏകദിന യാത്രാ പാക്കേജാണ് ബജറ്റ് ടൂറിസം. കുറഞ്ഞ യാത്രാചെലവും ഒറ്റയ്ക്കും കൂട്ടമായും യാത്ര ബുക്ക് ചെയ്യാനുള്ള സൗകര്യവുമാണ് സഞ്ചരികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് വേലിക്കകം പറഞ്ഞു.

അവധിക്കാലം മുന്നില്‍ക്കണ്ട് പുതിയ വിനോദയാത്രാ പാക്കേജും ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്ന് ഞായറാഴ്ച മുതല്‍ പ്രത്യേക അവധിക്കാല യാത്രകള്‍ ആരംഭിച്ചു. പൊന്മുടി, തെന്മല, കാപ്പുകാട്, ആഴിമല, കോവളം, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂര്‍, വട്ടവട, രാമക്കല്‍മേട്, വാഗമണ്‍, ഗവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ട്രിപ്പുകളുണ്ട്.

ജില്ലയിലെ ഏഴു ഡിപ്പോകളില്‍ നിന്നും കൂത്താട്ടുകുളത്തു നിന്നും യാത്രകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച് വൈകുന്നേരം അവസാനിക്കുന്ന ഏകദിന പാക്കേജിനു പുറമേ, കൊച്ചിയില്‍ നെഫര്‍ട്ടിറ്റി എന്ന ആഡംബര കപ്പല്‍ യാത്രയും ബജറ്റ് ടൂറിസം സെല്‍ നടത്തുന്നുണ്ട്. ബസ് യാത്രാച്ചെലവും കപ്പല്‍ ചാര്‍ജും ഉള്‍പ്പെടുന്നതാണ് പാക്കേജ്. ശിവഗിരിതീര്‍ഥാടനം, പന്തളം ക്ഷേത്രം, കൊട്ടാരക്കര ഗണപതിക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രദര്‍ശനം തുടങ്ങിയ പാക്കേജുകളുമുണ്ട്.

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍:

  • എരുമേലി - 9562269963,9447287735
  • പൊന്‍കുന്നം - 9497888032, 6238657110
  • ഈരാറ്റുപേട്ട - 9497700814, 9526726383
  • പാലാ - 9447572249,9447433090
  • വൈക്കം - 9995987321,9072324543
  • കോട്ടയം - 8089158178, 9447462823
  • ചങ്ങനാശേരി - 8086163011, 9846852601
  • കൂത്താട്ടുകുളം - 9497415696, 9497883291

PREV
Read more Articles on
click me!

Recommended Stories

വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തിരക്കില്ല; നഗര ശബ്ദങ്ങളെയും തിരക്കിനെയും പിന്നിലാക്കി പോകാം മൂലേപ്പാടം വെള്ളച്ചാട്ടത്തിലേക്ക്
വാഗമൺ യാത്രയിൽ മിസ്സാക്കരുത്; നൂറ്റാണ്ടുകളുടെ ചരിത്രവും ആത്മീയതയും ഉറങ്ങുന്ന തങ്ങൾ പാറ