യാത്രകൾ മതിയാവോളം! പോക്കറ്റ് കീറാതെ കാഴ്ചകൾ കാണാം; കെഎസ്ആർടിസി ബഡ്ജറ്റ് ട്രിപ്പുകൾ ഇതാ

Published : Nov 13, 2025, 05:47 PM IST
KSRTC

Synopsis

വാഗമൺ, മൂന്നാർ, ഗവി, മൈസൂർ, ഇല്ലിക്കൽക്കല്ല് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കോഴിക്കോട് ഡിപ്പോയിൽ നിന്ന് വിവിധ തീയതികളിലായി ബഡ്ജറ്റ് ട്രിപ്പുകളുണ്ട്. വിശദവിവരങ്ങൾ അറിയാം. 

കോഴിക്കോട്: നവംബര്‍ മാസം ആദ്യ പകുതിയോട് അടുക്കുകയാണ്. ഇനി വരുന്ന ദിവസങ്ങളിൽ നിരവധി ബഡ്ജറ്റ് ഫ്രണ്ട്ലി യാത്രകളാണ് കെഎസ്ആര്‍ടിസി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്നത്. വാഗമണ്ണും ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽക്കല്ലും ഉൾപ്പെടുന്ന ട്രിപ്പ് നവംബര്‍ 15ന് പുറപ്പെടും. ഒരു പകലും രണ്ട് രാത്രിയുമുള്ള യാത്രയ്ക്ക് 1,500 രൂപയാണ് (ബസ് ചാര്‍ജ് മാത്രം) ചിലവ്. രാത്രി 9 മണിയ്ക്ക് പുറപ്പെട്ട് 17ന് രാവിലെ 4 മണിയ്ക്ക് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 29നും ഇതേ ട്രിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

15ന് തന്നെ മാമലക്കണ്ടം, മൂന്നാര്‍ യാത്രയും സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 5 മണിയ്ക്ക് പുറപ്പെടുന്ന ദ്വിദിന യാത്രയ്ക്ക് 1,870 രൂപയാണ് നിരക്ക്. ബസ് ചാര്‍ജ്, ഡോര്‍മിറ്ററി, ഒരു ഉച്ചഭക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 16ന് നെല്ലിയാമ്പതിയിലിയേക്കും നിലമ്പൂരിലേയ്ക്കും മലക്കപ്പാറയിലേയ്ക്കും വ്യത്യസ്തമായ ട്രിപ്പുകൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 18നും 26നും ഗവി, അടവി, പരുന്തുംപാറ, 22നും 29നും അതിരപ്പിള്ളി, മൂന്നാര്‍, അഞ്ചുരുളി, രാമക്കൽമേട് എന്നിവിടങ്ങളിലേയ്ക്ക് വ്യത്യസ്ത ട്രിപ്പുകളുണ്ട്.

23ന് മൈസൂര്‍ യാത്ര സംഘടിപ്പിക്കുന്നുണ്ട്. പുലര്‍ച്ചെ 4.30ന് പുറപ്പെട്ട് പുലര്‍ച്ചെ 1 മണിയ്ക്ക് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം. 1,080 രൂപയാണ് (ബസ് ചാര്‍ജ് മാത്രം) നിരക്ക്. ഇതേ ദിവസം പൈതൽമലയിലേയ്ക്കും ട്രിപ്പുണ്ട്. പുലര്‍ച്ചെ 5 മണിയ്ക്ക് പുറപ്പെട്ട് രാത്രി 11.30ന് തിരിച്ചെത്തുന്ന രീതിയിലാണ് സജ്ജീകരണം. 730 രൂപയാണ് (ബസ് ചാര്‍ജ് മാത്രം) ഈടാക്കുക. 26ന് സൈലന്റ് വാലി, 29ന് മൂകാംബിക, ശബരിമല, 30ന് ആലപ്പുഴ (ഹൗസ് ബോട്ട്), ഗുരുവായൂര്‍, നെല്ലിയാമ്പതി എന്നിവിടങ്ങളിലേയ്ക്കും ബഡ്ജറ്റ് യാത്രകൾ ഒരുക്കുന്നുണ്ട്. വിശദവിവരങ്ങൾക്ക് 9946068832, 9188938532

PREV
Read more Articles on
click me!

Recommended Stories

ശാന്തതയും സാഹസികതയും ഒരേയിടത്ത്; ഇതാ കൊച്ചിക്ക് സമീപമൊരു മനോഹര തീരം! സഞ്ചാരികളെ കാത്ത് കടമ്പ്രയാർ
പോക്കറ്റ് കീറില്ല, കാഴ്ചകൾ തീരില്ല; വിന്റർ സീസൺ ആഘോഷിക്കാൻ ശ്രീലങ്കയിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്! 5 കാരണങ്ങൾ