അർത്തുങ്കൽ പള്ളിയിലേയ്ക്ക് ജപമാല തീർത്ഥയാത്രയുമായി കെ.എസ്.ആർ.ടി.സി

Published : Oct 18, 2025, 11:14 AM IST
KSRTC

Synopsis

കെ.എസ്.ആർ.ടി.സി തലശ്ശേരി ഡിപ്പോയിൽ നിന്ന് അർത്തുങ്കൽ പള്ളിയിലേക്ക് ജപമാല തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 24ന് വൈകുന്നേരം ആരംഭിച്ച് 26ന് രാവിലെ തിരികെ എത്തുന്ന രീതിയിലാണ് യാത്ര.  

കണ്ണൂർ: അർത്തുങ്കൽ പള്ളിയിലേക്ക് ജപമാല തീർത്ഥയാത്ര സംഘടിപ്പിച്ച് കെ.എസ്.ആർ.ടി.സി. തലശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഒക്ടോബർ 24ന് വൈകുന്നേരം ആരംഭിക്കുന്ന യാത്ര 25ന് അർത്തുങ്കൽ പള്ളി സന്ദർശിച്ച് 26ന് രാവിലെ തിരികെ എത്തുന്ന രൂപത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ദീപാവലിയോട് അനുബന്ധിച്ച് ഒക്ടോബർ 19നും 20നും വയനാട് കുറുവാ ദ്വീപ്, എന്നൂർ, കാരാപ്പുഴ എന്നിവിടങ്ങളിലേക്കുള്ള ബജറ്റ് ട്രിപ്പും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഒക്ടോബർ 26ന് നിലമ്പൂർ, 31ന് മൂന്നാർ എന്നിവിടങ്ങളിലേക്കും ട്രിപ്പുകൾ നടത്തുന്നുണ്ട്. 9497879962 എന്ന നമ്പറിൽ ബുക്ക് ചെയ്യാം.

ഒക്ടോബര്‍ 25ന് കൃപാസനം പള്ളിയില്‍ നിന്നും അര്‍ത്തുങ്കല്‍ പള്ളിയിലേക്കുള്ള ജപമാല ഘോഷയാത്രയില്‍ പങ്കെടുക്കാനും കെഎസ്ആർടിസി പ്രത്യേക പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. കൊല്ലം ജില്ലാ ബജറ്റ് ടൂറിസം സെല്ലാണ് പ്രത്യേക പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ ഡിപ്പോകളില്‍ നിന്നും കൃപാസന റാലിക്കായി ബസ്സുകള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ടെന്നും രാവിലെ മൂന്ന് മുതല്‍ ട്രിപ്പുകള്‍ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

തീര്‍ത്ഥാടകരെ കൃപാസനത്തില്‍ എത്തിച്ച ശേഷം അര്‍ത്തുങ്കല്‍ പള്ളി അങ്കണത്തില്‍ നിന്നും യാത്രക്കാരെ കയറ്റി മടങ്ങിയെത്തുന്ന തരത്തിലാണ് ട്രിപ്പുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. അന്വേഷണങ്ങള്‍ക്ക് ജില്ലാ കോര്‍ഡിനേറ്റര്‍ : 9747969768, 9188938523, കൊല്ലം : 9995554409, കൊട്ടാരക്കര: 9567124271, കരുനാഗപ്പള്ളി: 9961222401, പത്തനാപുരം: 7561808856, പുനലൂര്‍: 9295430020, ആര്യങ്കാവ്: 8075003169, കുളത്തുപ്പുഴ: 8921950903, ചടയമംഗലം: 9961530083, ചാത്തന്നൂര്‍: 9947015111.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്തിന്റെ 'മിനി പൊന്മുടി'
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം