നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി; ചെയ്യേണ്ടത് ഇത്ര മാത്രം

Published : Aug 26, 2025, 04:22 PM IST
nehru trophy boat race

Synopsis

ഓളപ്പരപ്പിലെ ഒളിംമ്പിക്സായ നെഹ്രു ട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ അവസരമൊരുക്കുകയാണ് കെ.എസ്.ആർ.ടി.സി.

തിരുവനന്തപുരം: നെഹ്റു ട്രോഫി വളളംകളി കാണാന്‍ കെ.എസ്സ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കുന്നു. ഓളപ്പരപ്പിലെ ഒളിംമ്പിക്സായ നെഹ്രു ട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന കായല്‍ ജലോത്സവത്തിൽ പങ്കെടുക്കാം. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ്സ് ഒരുക്കി നെഹ്രു ട്രോഫിയുടെ റോസ് കോര്‍ണര്‍, വിക്ടറി ലൈന്‍ എന്നീ കാറ്റഗറിയിലാണ് പ്രവേശനം.

മറ്റു ജില്ലകളില്‍ നിന്നും ആലപ്പുഴയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് നെഹ്രു ട്രോഫി വളളം കളി കാണാന്‍ പാസ്സ് എടുക്കുവാന്‍ പ്രത്യേക കൗണ്ടര്‍ ആലപ്പുഴ ഡിപ്പോയില്‍ പ്രവർത്തനം ആരംഭിക്കും. എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും. 2022ല്‍ 1,75,100 രൂപയുടെ ടിക്കറ്റുകളും 2023ല്‍ 2,99,500 രൂപയുടെ ടിക്കറ്റുകളും കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ മുഖേന വില്‍ക്കുവാന്‍ കഴിഞ്ഞു. മുണ്ടക്കൈ ദുരന്തത്തിന് ശേഷം മാറ്റി വെച്ച 2024ലെ വളളംകളി ടിക്കറ്റ് വില്‍പന 1,16,500 നേടി.

9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര പേര്‍ക്ക് എന്ന വിവരം വാട്ട്സ് ആപ്പ് മെസ്സേജ് ആയി അയച്ച് ആലപ്പുഴ ഡിപ്പോയിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ ക്യൂ ആര്‍ കോഡിലേക്ക് ഓൺലൈനായി പണമടച്ചാലും ടിക്കറ്റ് ലഭ്യമാക്കുന്നതാണ്. ഈ ടിക്കറ്റുകൾ വള്ളംകളി നടക്കുന്ന 2025 ഓഗസ്റ്റ് 30നോ, മുന്‍ ദിനമോ ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സ്പെഷ്യല്‍ കൗണ്ടറിൽ നിന്ന് കൈപ്പറ്റി വള്ളംകളി കാണാൻ സാധിക്കുന്നതാണ്.

ആലപ്പുഴ ജില്ല കൂടാതെ കോട്ടയം, എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സ്പെഷ്യല്‍ കൗണ്ടര്‍ മുഖേനയും ജില്ലാ കോ ഓര്‍ഡിനേറ്റര്‍മ്മാര്‍ മുഖേനയും കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി - 9846475874 - ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ബഡ്ജറ്റ് ടൂറിസം സെല്‍, ആലപ്പുഴ.

PREV
Read more Articles on
click me!

Recommended Stories

ഒറ്റ ദിവസം മതി! വയനാട്ടിലെ ഈ 4 'മസ്റ്റ് വിസിറ്റ്' സ്പോട്ടുകൾ കണ്ടുമടങ്ങാം
വന്ദേ ഭാരതിലെ യാത്ര; അമ്പരന്ന് സ്പാനിഷ് യുവതി, വീഡിയോ കാണാം