സ്ത്രീകൾക്ക് സമ്പൂർണ വിലക്കുള്ളയിടം; പെണ്ണായിപ്പിറന്ന ഒന്നിനും ഇവിടെ പ്രവേശനമില്ല! മൗണ്ട് ആഥോസിനെ കുറിച്ച് അറിയാം

Published : Oct 27, 2025, 11:25 PM IST
Mount Athos

Synopsis

ഏകദേശം 335 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു ദ്വീപാണ് ആഥോസ് പർവ്വതം. ഓർത്തഡോക്സ് സന്യാസിമാരാണ് ഇവിടെ കഴിയുന്നത്. അതിനാലാണ് സ്ത്രീകൾക്ക് പ്രവേശനമില്ലാത്തത്.

സ്ത്രീകൾക്ക് പ്രവേശന വിലക്കുള്ള, എന്തിന് സ്ത്രീ വർഗ്ഗത്തിൽപ്പെട്ട ഒരു മൃഗത്തിന് പോലും പ്രവേശനം അനുവദിക്കാത്ത ഒരു സ്ഥലമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, വടക്കുകിഴക്കൻ ഗ്രീസിലെ മൗണ്ട് ആഥോസിലാണ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് മാത്രമല്ല, പെണ്ണായിപ്പിറന്ന ഒന്നിനും ഇവിടേക്ക് പ്രവേശനമില്ല.

ഓർത്തഡോക്സ് സന്യാസിമാരാണ് ഇവിടെ കഴിയുന്നത്. അതിനാലാണ് സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത്. സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചാൽ, സന്യാസിമാരുടെ സന്യാസവും ബ്രഹ്മചര്യവും ലംഘിക്കപ്പെടും എന്ന വിശ്വാസമാണ് ഇതിന് പിന്നിലെ കാരണം. ഏകദേശം 335 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു ദ്വീപാണ് ആഥോസ് പർവ്വതം. സ്ത്രീകളെ, പെൺ മൃഗങ്ങളെ പോലും മൗണ്ട് ആതോസിൽ 1,000 വർഷത്തിലേറെയായി വിലക്കിയിരിക്കുകയാണ്. ആഥോസിന്റെ കടൽത്തീരത്തിന്റെ 500 മീറ്ററിനുള്ളിൽ അവയ്ക്ക് പ്രവേശനമില്ല.

ആഥോസ് പർവതം സന്ദർശിക്കണമെങ്കിൽ ആദ്യത്തെ യോഗ്യത നിങ്ങൾ പുരുഷന്മാരായിരിക്കണം എന്നതാണ്. ഒരു ദിവസം 100 ഓർത്തഡോക്സ് വിശ്വാസികൾക്കും 10 ഓർത്തഡോക്സ് വിശ്വാസികളല്ലാത്ത പുരുഷ തീർത്ഥാടകർക്കും മാത്രമേ പ്രവേശനം അനുവദിക്കൂ, കൂടാതെ ദ്വീപിലെ 20 ആശ്രമങ്ങളിൽ ഒന്നിൽ മൂന്ന് രാത്രികൾ താമസിക്കാനും അവർക്ക് അവസരം ഒരുക്കും.

നിരോധനം ഉണ്ടായിരുന്നിട്ടും, സ്ത്രീകൾ ഈ ദ്വീപ് സന്ദർശിച്ചിട്ടുണ്ട്. 1946 നും 1949 നും ഇടയിലുള്ള ഗ്രീക്ക് ആഭ്യന്തരയുദ്ധകാലത്ത്, മൗണ്ട് ആഥോസ് കർഷകരുടെ കൂട്ടങ്ങൾക്ക് അഭയം നൽകി. അന്ന് ആഥോസിൽ പ്രവേശിച്ച ഗ്രൂപ്പുകളിൽ സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെട്ടിരുന്നു.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും അഭിമാന നേട്ടം; വെൽനസ് ടൂറിസത്തിലും കേരളം നമ്പർ വൺ, ട്രാവൽ പ്ലസ് ലെയ്ഷർ പുരസ്കാരം കേരളത്തിന്
യാത്രികർക്ക് സന്തോഷവാർത്ത! ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് റെഡിയാകും!