
തിരുവനന്തപുരം: ശബരി എക്സ്പ്രസ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനായി മാറും. 17229/30 തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് മെയില്‍/എക്‌സ്പ്രസ് കാറ്റഗറിയില്‍ നിന്ന് സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതായി റെയില്‍വേ ബോര്‍ഡിന്റെ ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നു. പുതിയ സമയക്രമത്തില്‍ ഓടിത്തുടങ്ങുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കും. ട്രെയിനിന്റെ പ്രാഥമിക മെയിന്റെനന്‍സ് തിരുവനന്തപുരം സെന്‍ട്രലിലേക്ക് മാറ്റുകയും ചെയ്യും.
20630 – തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്തരാബാദ് ശബരി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്
20629 – സെക്കന്തരാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്