ബീഹാറില്‍ മഹാസഖ്യത്തിലെ സീറ്റ് ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല, ധാരണയിലെത്തിയില്ലെങ്കിൽ സ്വന്തം നിലക്ക് സ്ഥാനാർത്ഥിളെ പ്രഖ്യാപിക്കുമെന്ന് ഘടക കക്ഷികള്‍

Published : Oct 16, 2025, 10:16 AM IST
Bihar Election

Synopsis

കോൺഗ്രസിൻ്റെയും , വികാസ് ശീൽ ഇൻസാൻ പാർട്ടിയുടെയും ഡിമാൻ്റുകളോടടുക്കാതെ ആർജെഡി

ദില്ലി:ബീഹാര്‍ സീറ്റ് വിഭജനത്തിലെ  ചർച്ചകൾ എവിടെയുമെത്താതെ മഹാസഖ്യം.കോൺഗ്രസിൻ്റെയും , വികാസ് ശീൽ ഇൻസാൻ പാർട്ടിയുടെയും ഡിമാൻ്റുകളോടടുക്കാതെ  നില്‍ക്കുകയാണ് ആര്‍ജെഡി .65 വരെ സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്..വിഐപി ചോദിക്കുന്നത് 20 സീറ്റുകളും, ഉപമുഖ്യമന്ത്രി സ്ഥാനവും  ാണ്.ധാരണയിലെത്തിയില്ലെങ്കിൽ സ്വന്തം നിലക്ക് മുഴുവൻ സ്ഥാനാർത്ഥിളെയും പ്രഖ്യാപിക്കുമെന്ന് പാർട്ടികൾ വ്യക്തമാക്കി.

 അതിനിടെ റസീറ്റിനെ ചൊല്ലി പാറ്റ്‌ന എയർപോർട്ടിൽ തല്ല്.കോൺഗ്രസ് നേതാക്കൾ തമ്മിൽ തല്ലിയതിൻ്റെ ദൃശ്യങ്ങൾ പുറത്ത്.ദില്ലിയിൽ നിന്ന് ചർച്ച കഴിഞ്ഞെത്തിയ നേതാക്കളെയാണ് ഒരുവിഭാഗം കൈയേറ്റം ചെയ്തത്.5 കോടി രൂപക്ക് ബിക്രം സീറ്റ് വിറ്റെന്നാരോപിച്ചായിരുന്നു പ്രകോപനം

സീറ്റുകളെ ചൊല്ലി എൻഡി എയിൽ അതൃപ്‌തി പുകയുകയാണ്.ജെഡിയുവിൻ്റെ 2 സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ചിരാഗ് പാസ്വാന്‍ രംഗത്ത.്സോൻബർസ, രാജ്ഗീർ സീറ്റുകൾ വേണമെന്നാണ് ആവശ്യം.കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ജയിച്ച സീറ്റുകളാണിതെന്ന്  ജെഡിയു വ്യക്തമാക്കി.ഉപേന്ദ്ര കുശ്വാഹ അയഞ്ഞത് അമിത്ഷായുടെ വാഗ്ദാനത്തിലാണ്.മന്ത്രിസ്ഥാനവും, രാജ്യസഭ സീറ്റും, ലെജിസ്ളേറ്റീവ് കൗൺസിലിൽ പ്രാതിനിധ്യവും വാഗ്‌ദാനം ചെയ്തെന്നാണ് റിപ്പോർട്ട്.സീറ്റ് കുറഞ്ഞതിലും ,ചിരാഗിന് കൂടുതൽ സീറ്റ് നൽകിയതിലും  അദ്ദേഹം  അതൃപ്‌തി പരസ്യമാക്കിയിരുന്നു

 

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല