സീതത്തോട് കയാക്കിങ് ഫെസ്റ്റിവെല്‍ - 2025; രജിസ്ട്രേഷന്‍ ആരംഭിച്ചു

Published : Aug 27, 2025, 10:52 AM IST
Kayaking

Synopsis

ടൂറിസം വകുപ്പും കെഎടിപിഎസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സാഹസിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന സീതത്തോട് കയാക്കിങ് ഫെസ്റ്റിവെല്‍-2025ന്‍റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. പത്തനംതിട്ട സീതത്തോട് ഫയര്‍ സ്റ്റേഷന്‍ പരിസരത്തെ മൂഴിയാറില്‍ സെപ്റ്റംബര്‍ രണ്ടിനാണ് മത്സരങ്ങള്‍ നടക്കുക. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തില്‍ സാഹസിക വിനോദസഞ്ചാരവും കയാക്കിങ്ങും പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കേരള കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനാണ് ഫെസ്റ്റിവെലിന്‍റെ സാങ്കേതിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. പുരുഷ വിഭാഗം, വനിതാ വിഭാഗം, പുരുഷ ഡബിള്‍സ്, വനിതാ ഡബിള്‍സ്, മിക്സഡ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. മത്സരങ്ങള്‍ രാവിലെ 10ന് ആരംഭിക്കും. രജിസ്ട്രേഷന്‍ സൗജന്യമാണ്. സെപ്റ്റംബര്‍ 1 വരെ രജിസ്റ്റര്‍ ചെയ്യാം. 15 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: https://www.keralaadventure.org/seethathode-kayaking-festival-2025/

സിംഗിള്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും, മൂന്നാം സ്ഥാനത്തിന് 5,000 രൂപയും സമ്മാനമായി ലഭിക്കും. ഡബിള്‍സ് വിഭാഗത്തില്‍ 50,000, 25,000, 10,000 എന്നിങ്ങനെയാണ് സമ്മാനത്തുക. ആകെ 3,45,000 രൂപയാണ് സമ്മാനത്തുക. എല്ലാ മത്സരാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. പങ്കെടുക്കുന്നവര്‍ ലൈഫ് ജാക്കറ്റ് ധരിക്കണം. ടീമുകള്‍ക്ക് കയാക്ക്, ലൈഫ് ജാക്കറ്റ്, പാഡില്‍സ് എന്നിവ കെഎടിപിഎസ് നല്‍കും. ടി ഷര്‍ട്ട്, ഉച്ചഭക്ഷണം, ലഘുഭക്ഷണം എന്നിവയും ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

ഒറ്റ ദിവസം മതി! വയനാട്ടിലെ ഈ 4 'മസ്റ്റ് വിസിറ്റ്' സ്പോട്ടുകൾ കണ്ടുമടങ്ങാം
വന്ദേ ഭാരതിലെ യാത്ര; അമ്പരന്ന് സ്പാനിഷ് യുവതി, വീഡിയോ കാണാം